കാസര്‍കോട്​ സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്: ദീര്‍ഘകാലമായി റിയാദില്‍ പ്രവാസിയായ കാസര്‍കോട് മായിപ്പാടി മജല്‍ സ്വദേശി നിര്യാതനായി. ഇപ്പോള്‍ ചെംനാട് സ്ഥിരതാമസമാക്കിയ അബ്ബാസ് അബ്​ദുല്ല മജല്‍  (60) ആണ്​ അസുഖത്തെ തുടർന്ന്​ ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ചത്​. റിയാദിലെ ജഫാല ട്രേഡിങ്​ കമ്പനിയില്‍ സെയില്‍സ്മാനായ ഇദ്ദേഹത്തിന്​ ഏതാനും ദിവസം  മുമ്പാണ്​ അസുഖം ബാധിച്ചത്​.

ഭാര്യ: ഫാത്വിമത് സാഹിറ. മക്കള്‍: ഇര്‍ഫാന, മുഹമ്മദ് ശഫീഖ്, ഫര്‍ഹാന. മരുമകന്‍ ജസീര്‍ മാങ്ങാട് ഖത്തറില്‍ ജോലി ചെയ്യുന്നു.  സഹോദരങ്ങൾ: മുഹമ്മദ്, അബ്​ദുല്‍ കരീം, അബ്​ദുറഹ്​മാന്‍, ഇബ്രാഹീം, ബിവി ഫ-ാത്വിമ, സുലൈഖ, മൈമൂന. രേഖകള്‍ ശരിയായാല്‍ റിയാദില്‍ ഖബറടക്കുമെന്ന്  സാമൂഹിക പ്രവര്‍ത്തകനും നാട്ടുകാരനുമായ സി.എല്‍. ഖലീല്‍ അറിയിച്ചു.

കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെൽഫെയർ വിങ്​ കണ്‍വീനര്‍ സിദ്ദീഖ് തുവ്വൂര്‍, ജാസിം  മഞ്ചേശ്വരം തുടങ്ങിയവര്‍ ആവശ്യമായ രേഖകള്‍ തയാറാക്കാനുള്ള പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകുന്നു.

Tags:    
News Summary - kasargod native died in saudi arabia -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.