Posted On
date_range Updated On
date_range കരുവാരകുണ്ട് സ്വദേശി സൗദിയിലെ ബിഷയിൽ നിര്യാതനായി
ബിഷ: മലപ്പുറം കരുവാരകുണ്ട് കണ്ണത്ത് മഹല്ലിൽ കിഴക്കേത്തലയിൽ താമസിക്കുന്ന ഷൈജു സൗദിയിലെ ബിഷയിൽ നിര്യാതനായി. ബിഷക്കടുത്ത് റാനിയയിൽ ബഖാല ജീവനക്കാരനായിരുന്നു.
രണ്ട് മാസം മുമ്പ് പക്ഷാഘാതം വന്ന് ബിഷ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. എട്ട് മാസങ്ങൾക്ക് മുമ്പാണ് അവധിക്ക് നാട്ടിൽ പോയി തിരിച്ചെത്തിയത്.
മൃതദേഹം തത്ലീസ് ജനറൽ ആശുപത്രി മോർച്ചറിയിൽ. പിതാവ്: പരേതനായ പൂഴിക്കുന്നൻ ഉമ്മർ. മാതാവ്: ജമീല. ഭാര്യയും രണ്ടുമക്കളുമുണ്ട്. സഹോദരങ്ങൾ: ഹുസൈർ ബാബു, നിസാർ, ഹസീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.