കപ്പൽ ജീവനക്കാരനെ കോസ്​റ്റൽ ഗാർഡ്​ ആശുപത്രിയിലെത്തിച്ചു

മദീന: നടുക്കടലിൽ വെച്ച്​ രോഗബാധിതനായ കപ്പൽ ജീവനക്കാരനായ ഫിലിപൈൻസ്​ പൗരനെ സൗദി കോസ്​റ്റൽ ഗാർഡ്​ ആശുപത്രിയിലെത്തിച്ചു. ചരക്ക്​ കപ്പലിൽ ജോലിക്കാരനായ 25 കാരനാണ്​ നടുക്കടലിൽ വെച്ച്​ പെ​െട്ടന്ന്​ രോഗബാധിതനായത്​. അടിയന്തിര ചികിത്സക്ക്​ ഉടനെ കപ്പൽ ജീവനക്കാർ കോസ്​റ്റൽ ഗാർഡി​​​െൻറ സഹായം തേടുകയായിരുന്നു. കപ്പലിൽ നിന്ന്​ സഹായം തേടി സന്ദേശം എത്തിയ ഉടനെ കപ്പൽ നിൽക്കുന്ന സ്​ഥലം നിർണയിച്ച്​ വേണ്ട നടപടികൾ സ്വീകരിച്ചതായി കോസ്​റ്റൽ ഗാർഡ്​ വക്​താവ്​ കേണൽ സാഹിർ അൽഹർബി പറഞ്ഞു. സ്​ഥലത്തെത്തിയ കോസ്​റ്റൽ ഗാർഡ്​ ബോട്ടിൽ ഫിലിഫൈൻ ജീവനക്കാരെ കയറ്റി ആശുപത്രിയിലെത്തിച്ചു.


Tags:    
News Summary - kappal jeevanakkaran-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.