Posted On
date_range Updated On
date_range ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി റിയാദിൽ നിര്യാതനായി
റിയാദ്: അസുഖ ബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി നിര്യാതനായി. ഇടക്കാട് സ്വദേശി ഏഴര തയ്യിൽ മുസ്തഫ (52) ആണ് മരിച്ചത്. 20 ദിവസമായി റബുഅ അമീർ മുഹമ്മദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം കിങ് ഫഹദ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റി. അവിടെ വെച്ചായിരുന്നു മരണം. റിയാദിലെ സ്വകാര്യകമ്പനിയിൽ ജീവനക്കാരനായിരുന്നു. 20 വർഷമായി റിയാദിലുണ്ട്.
ഭാര്യ: സമീറ. മക്കൾ: ഇസ്മാഇൗൽ, മുബശ്ശിർ, ഷഹന, ഷെറിൻ. ഖബറടക്ക നടപടികൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ഖമറുദ്ദീൻ ഏഴര എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.