Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. കണ്ണൂർ മുണ്ടയാട് സ്വദേശി സത്താർ മഠത്തിൽ (60) ആണ് മരിച്ചത്. അൽ വത്വൻ കമ്പനിയിലെ തൊഴിലാളിയായിരുന്നു. ഭാര്യ: റഷീദ മഠപ്പുരയിൽ, മക്കൾ: ഷംന, റിഷാദ്. അബ്ദുൽ റഹീം തെച്ചിങ്ങൽ, അഹോമ്മ മഠത്തിൽ എന്നിവരാണ് മാതാപിതാക്കൾ.
മൃതദേഹം റിയാദിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. റിയാദിൽ ഖബറടക്കും. ഇതിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് സെൻട്രൽ വെൽഫെയർ പ്രസിഡൻറ് ഇബ്രാഹീം കരീമിെൻറ നേതൃത്വത്തിലുള്ള സഫ്‌വാ ടീം രംഗത്തുണ്ട്. സത്താറിന്റെ സഹപ്രവർത്തകൻ ബഷീറും സഹായത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.