ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന സാ​ഹി​ത്യോ​ത്സ​വി​നോ​ട​നു​ബ​ന്ധി​ച്ച് യൂ​നി​റ്റ്,

സെ​ക്ട​ർ ഭാ​ര​വാ​ഹി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ച്ച സ​ർ​ഗ​ശാ​ല

ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി സ​ർ​ഗ​ശാ​ല

ദ​മ്മാം: ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന 14ാമ​ത് എ​ഡി​ഷ​ൻ ദ​മ്മാം സോ​ൺ സാ​ഹി​ത്യോ​ത്സ​വി​നോ​ട്‌ അ​നു​ബ​ന്ധി​ച്ച് യൂ​നി​റ്റ്, സെ​ക്ട​ർ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ‘സ​ർ​ഗ​ശാ​ല’ എ​ന്ന പേ​രി​ൽ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.

ഒ​ക്ടോ​ബ​ർ അ​വ​സാ​ന വാ​ര​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സോ​ൺ സാ​ഹി​ത്യോ​ത്സ​വി​ന് മു​ന്നോ​ടി​യാ​യാ​ണ്​ 40ല​ധി​കം യൂ​നി​റ്റു​ക​ളി​ലും എ​ട്ട്​ സെ​ക്ട​റു​ക​ളി​ലും പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. സാ​ഹി​ത്യോ​ത്സ​വി​​ന്റെ വി​ളം​ബ​രം അ​റി​യി​ച്ചു​കൊ​ണ്ട് നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ളി​ൽ ഫാ​മി​ലി സാ​ഹി​ത്യോ​ത്സ​വു​ക​ളും ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

രി​സാ​ല സ്​​റ്റ​ഡി സ​ർ​ക്കി​ൾ ദ​മ്മാം സോ​ൺ ക​ലാ​ല​യം സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ ഹ​സീ​ബ് മി​സ്ബാ​ഹി ശി​ൽ​പ​ശാ​ല​ക്ക് നേ​തൃ​ത്വം ന​ൽ​കി. ദ​മ്മാം അ​ൽ അ​ബീ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​ർ​ഗ​ശാ​ല​യി​ൽ ആ​ർ.​എ​സ്.​സി ദ​മ്മാം സോ​ൺ ചെ​യ​ർ​മാ​ൻ സ​ഫ്‌​വാ​ൻ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സോ​ൺ സെ​ക്ര​ട്ട​റി​മാ​രാ​യ സ​ഈ​ദ് പു​ഴ​ക്ക​ൽ, ആ​ഷി​ഖ് കാ​യം​കു​ളം, താ​ജ് ആ​റാ​ട്ടു​പു​ഴ, റെം​ജു റ​ഹ്​​മാ​ൻ കാ​യം​കു​ളം, ജം​ഷീ​ർ ത​വ​നൂ​ർ, എ​ക്സി​ക്യു​ട്ടീ​വ് ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ബ​ഷീ​ർ പ​ന​മ​രം, സ്വ​ബൂ​ർ ക​ണ്ണൂ​ർ, ആ​സി​ഫ​ലി വെ​ട്ടി​ച്ചി​റ, ജാ​ബി​ർ മാ​ഹി, ന​ബീ​ൽ മാ​ഹി, സാ​ലിം കാ​സ​ർ​കോ​ട്​ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ആ​ർ.​എ​സ്.​സി ദ​മ്മാം സോ​ൺ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ഷാ​ദ് ജാ​ഫ​ർ കൊ​ല്ലം സ്വാ​ഗ​ത​വും ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ ഹ​ക്കീം പൂ​വാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Kalalayam Samskarika Vedhi Sargashala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.