Representational Image
Posted On
date_range Updated On
date_range ജസ്റ്റിസ് ഫാത്തിമ ബീവി സ്ത്രീശാക്തീകരണത്തിന് മാതൃകയായ വനിത -ദമ്മാം ഒ.ഐ.സി.സി
ദമ്മാം: സുപ്രീംകോടതിയിലെ ആദ്യ വനിത ജഡ്ജിയെന്ന ഖ്യാതിയോടെ ഇന്ത്യയുടെ ചരിത്രത്തിൽ ഇടം നേടിയ ജസ്റ്റിസ് എം. ഫാത്തിമ ബീവിയുടെ നിര്യാണത്തിൽ ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിലെ സുപ്രധാന പദവിയിലെത്തിയ ജസ്റ്റിസ് ഫാത്തിമ ബീവി, സ്ത്രീശാക്തീകരണത്തിന് മാതൃകയായി ഇന്ത്യയുടെ ചരിത്രത്താളുകളിൽ തങ്കലിപികളാൽ ഇടംപിടിച്ച നാമധേയമാണെന്നും ഒ.ഐ.സി.സി നേതാക്കളായ അഹ്മദ് പുളിക്കൽ, ബിജു കല്ലുമല, സി. അബ്ദുൽ ഹമീദ്, ഇ.കെ. സലിം എന്നിവർ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.