നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഏരിയ മാനേജർ രാംദാസിൽ നിന്ന് സൈഫുദ്ദീൻ പൊറ്റശ്ശേരിയും ജുബൈൽ മലയാളി സമാജം പ്രതിനിധികളും കിറ്റുകൾ ഏറ്റുവാങ്ങുന്നു
ജുബൈൽ: ജുബൈൽ മലയാളി സമാജം സംഘടിപ്പിക്കുന്ന ഏഴാമത് റമദാൻ കിറ്റ് വിതരണത്തിനായുള്ള കിറ്റുകൾ സ്പോൺസർമാരിൽ നിന്നും ഔപചാരികമായി ഏറ്റുവാങ്ങി.
സമാജം പ്രസിഡൻറ് തോമസ് മാത്യു മമ്മൂടന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉമർ സഖാഫി മൂർക്കനാട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഏരിയ മാനേജർ രാംദാസ്, സിറ്റി ഫ്ലവർ ഹൈപ്പർ മാർക്കറ്റ് സീനിയർ സ്റ്റോർ മാനേജർ ഹനീഫ കാപ്പാട്, കുൽഫി ബ്രോസ്റ്റഡ് ഉടമ ഷാജഹാൻ എന്നിവരിൽനിന്നും കിറ്റുകൾ ഇന്ത്യൻ എംബസി കോഓഡിനേറ്റർ സൈഫുദ്ദീൻ പൊറ്റശ്ശേരി, പ്രസിഡൻറ് തോമസ് മാമൂടൻ, വനിത വിങ് പ്രസിഡൻറ് ആശ ബൈജു, രക്ഷാധികാരി സാറാഭായ് സൈഫുദ്ദീൻ എന്നിവർ ഏറ്റുവാങ്ങി. സൈഫുദ്ദീൻ പൊറ്റശ്ശേരി, സലാം ആലപ്പുഴ, ഡോ. ജൗഷീദ്, അബ്ദുൽ റഊഫ്, ശിഹാബ് മങ്ങാടൻ, ഷജീർ തച്ചമ്പാറ, രഞ്ജിത്ത്, ഷെഫീക്ക് താനൂർ, ഹമീദ് പയ്യോളി, ബെൻസൺ, സാറാഭായ് സൈഫുദ്ദീൻ എന്നിവർ സംസാരിച്ചു.
അഡ്വ. ജോസഫ് മാത്യു മാമൂടൻ, എബി ജോൺ ചെറുവക്കൽ, ഹാരിസ്, എൻ.പി. റിയാസ്, മുബാറക് ഷാജഹാൻ, ഗിരീഷ്, സുമോദ് മോഹൻ, ജാഫർ താനൂർ, ഷൈലകുമാർ, ഫരീദ ഹാരിസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അർഹരായവരിലേക്ക് റമദാൻ കിറ്റുകൾ സമയബന്ധിതമായി എത്തിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി സമാജം ഭാരവാഹികൾ അറിയിച്ചു. ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ സ്വാഗതവും സന്തോഷ് ചക്കിങ്ങൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.