ജുബൈൽ കെ.എം.സി.സി കപ്പ് 2026; ടൂർണമെൻറ് സെപ്റ്റംബർ മൂന്ന്, നാല് തീയതികളിൽ

ജുബൈൽ: കെ.എം.സി.സി ജുബൈൽ സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘കെ.എം.സി.സി കപ്പ് 2026’ സെവൻസ് ഫുട്ബാൾ ടൂർണമെൻറിെൻറ ഔദ്യോഗിക ലോഗോയും പോസ്റ്ററും പ്രകാശനം ചെയ്തു. ജുബൈലിലെ സ്പൈസ് റെസ്റ്റോറൻറിൽ നടന്ന ചടങ്ങിൽ ജുബൈൽ കെ.എം.സി.സി പ്രസിഡൻറ് സലാം ആലപ്പുഴയും ജുബൈൽ വെൽഫെയർ അസോസിയേഷൻ (ജുവ) കൺവീനർ ഡോ. ഫവാസും ചേർന്നാണ് പ്രകാശന കർമം നിർവഹിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യാവസായിക നഗരങ്ങളിലൊന്നായ ജുബൈലിൽ, കിഴക്കൻ പ്രവിശ്യയിലെ പ്രമുഖരായ എട്ട് ടീമുകളെ അണിനിരത്തിയാണ് ഈ വമ്പൻ കായിക മാമാങ്കം അരങ്ങേറുന്നത്.

വരുന്ന സെപ്റ്റംബർ മൂന്ന്, നാല് തീയതികളിലായി ജുബൈലിലെ ഫിഫ അറീന സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ടൂർണമെൻറിനായുള്ള ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് സംഘാടകർ അറിയിച്ചു. പ്രമുഖ ഫുട്ബാൾ താരങ്ങൾ വിവിധ ടീമുകൾക്കായി ബൂട്ട് കെട്ടുന്ന ഈ ടൂർണമെൻറ് പ്രവാസി ഫുട്ബാൾ പ്രേമികൾക്ക് ആവേശകരവും അവിസ്മരണീയവുമായ ഒരു അനുഭവമായിരിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ ഇല്യാസ് വലംബൂർ, കൺവീനർ റിയാസ് പുളിക്കൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. റിയാസ് ബഷീർ, സൈദലവി പരപ്പനങ്ങാടി, ബഷീർ വെട്ടുപാറ, അബൂബക്കർ കാസർകോട്, ഷാമീൽ ആനിക്കാട്ടിൽ, അനീഷ് താനൂർ എന്നിവർ പരിപാടിയിൽ ആശംസകൾ നേർന്നു. ഷഫീഖ് താനൂർ ചടങ്ങിൽ നന്ദി പറഞ്ഞു. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗങ്ങളും ടൂർണമെൻറ് കമ്മിറ്റി ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. 

Tags:    
News Summary - Jubail KMCC Cup 2026; Tournament on September 3rd and 4th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.