ജുബൈൽ ഇന്ത്യൻ സ്കൂൾ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങ്
ജുബൈൽ: ഇന്ത്യയുടെ 76ാം റിപ്പബ്ലിക് ദിനം ജുബൈൽ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ ആഘോഷിച്ചു. മുഖ്യാതിഥിയും സ്കൂൾ ചെയർമാനുമായ ആർ.ടി.ആർ. പ്രഭു പതാക ഉയർത്തി. വിദ്യാർഥികൾ ദേശീയ ഗാനം ആലപിച്ചു. ഈ വർഷത്തെ ആഘോഷങ്ങൾ ‘സ്വർണിം ഭാരത്: വിരാസത് ഔർ വികാസ്’ (സുവർണ ഇന്ത്യ: പൈതൃകവും വികസനവും) എന്ന തലക്കെട്ടിലാണ് നടക്കുന്നത്.
സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ ഇന്ത്യ ആർജിച്ച നേട്ടങ്ങൾ രാജ്യത്തിന്റെ വിശിഷ്ടമായ ഭരണഘടനയുടെ പ്രാധാന്യം, സാംസ്കാരിക പൈതൃകം എന്നിവയെക്കുറിച്ച് അദ്ദേഹം സദസ്സിനോട് പങ്കുവെച്ചു. പ്രിൻസിപ്പൽ ആലംഗീർ ഇസ്ലാം, വൈസ് പ്രിൻസിപ്പൽ മഞ്ജുഷ ചിറ്റാലെ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ മെഹുൽ ചൗഹാൻ, ജമീൽ അക്തർ, മുൻ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അബ്ദുൽ റഊഫ്, പി.കെ. നൗഷാദ്, പൗര പ്രമുഖർ, സ്കൂൾ അധ്യാപകർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വിദ്യാർഥികളുടെ വിവിധ ദേശഭക്തി പരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.