ജുബൈൽ നഗരത്തിനു പുറത്ത് ബുധനാഴ്ചയുണ്ടായ അഗ്നിബാധ
Posted On
date_range Updated On
date_range ജുബൈലിൽ വൻ അഗ്നിബാധ; അപകടമില്ല
ജുബൈൽ: നഗരത്തിനു പുറത്ത് മാലിന്യങ്ങൾ ഉപേക്ഷിക്കുന്ന പ്രദേശത്ത് വൻ അഗ്നിബാധ. ജുബൈൽ അറീഫി ഏരിയയിൽ തമീമി ക്യാമ്പിന് അടുത്ത പ്രദേശത്താണ് തീപിടിത്തം ഉണ്ടായത്. പുല്ല് നിറഞ്ഞ പ്രദേശമായതിനാൽ വളരെ വേഗത്തിൽ തീ പടർന്നുപിടിക്കുകയായിരുന്നു.
ഇവിടെ നിക്ഷേപിക്കുന്ന മാലിന്യങ്ങളിൽ നിന്നുമാവാം തീ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സമീപത്തുണ്ടായിരുന്ന ടാങ്കറുകളും മറ്റും വേഗം നീക്കംചെയ്തു. മേഖലയാകെ കറുത്ത പുക നിറഞ്ഞത് ആശങ്ക പരത്തി. പൊലീസും അഗ്നിശമന സേനയും എത്തി തീ നിയന്ത്രണവിധേയമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.