ജിദ്ദ: തൊഴിലവസരങ്ങളുണ്ടാക്കി മുഴുവനാളുകൾക്കും സാമ്പത്തിക ഭദ്രത ഉണ്ടാക്കാനാണ് സൗദി അറേബ്യ ശ്രമിക്കുന്നതെന്ന് തൊഴിൽ സാമൂഹ്യ വികസന മന്ത്രി ഡോ. അലി ബിൻ നാസിർ അൽഗഫീസ്. ഒ.െഎ.സി അംഗരാജ്യങ്ങളിലെ തൊഴിൽ മന്ത്രിമാരുടെ നാലാമത് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിന് ആതിഥ്യം വഹിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സ്തുത്യർഹമായ പ്രവർത്തനങ്ങളാണ് ഒ.െഎ.സി നടത്തി കൊണ്ടിരിക്കുന്നതെന്നും തൊഴിൽ മന്ത്രി കൂട്ടിച്ചേർത്തു.
ഒ.െഎ.സി രാജ്യങ്ങളിലെ തൊഴിൽ മേഖല ഭീഷണികൾ നേരിടുന്ന പശ്ചാത്തലത്തിലാണ് ‘മാനവ വിഭവ ശേഷി വികസനത്തിന് കൂട്ടായ ശ്രമം’ എന്ന തലക്കെട്ടിൽ നാലാമത് സമ്മേളം ഒരുക്കിയിരിക്കുന്നത്. യുവാക്കളിലെ തൊഴിലില്ലായ്മ കുറക്കുക, തൊഴിലാളികളുടെ നൈപുണ്യം വർധിപ്പിച്ച് മാനവ വിഭവ ശേഷി വർധിപ്പിക്കുക, നൂതന സാേങ്കതിക വിദ്യയുടെ ഉപയോഗം വിപുലവും മികച്ചതുമാക്കുക എന്നിവ സമ്മേളം ചർച്ച ചെയ്യുമെന്നും തൊഴിൽ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.