ഇൗവർഷം ജോലി കിട്ടിയത്​ 1,21,766 സ്വദേശികള്‍ക്ക്​

റിയാദ്: സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന ഊർജിത സ്വദേശിവത്കരണത്തി​​െൻറ ഭാഗമായി 2017ല്‍ 1,21,766 സ്വദേശികള്‍ ജോലിയില്‍ പ്രവേശിച്ചതായി മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍. ഡിസംബര്‍ 15 വരെ പുതുതായി ജോലിയില്‍ പ്രവേശിച്ച യുവതീയുവാക്കളുടെ കണക്കാണ് മന്ത്രാലയം പുറത്തുവിട്ടത്. 48,471 പേര്‍ ജോലിയില്‍ പ്രവേശിച്ച ഒക്ടോബറിലാണ് ഏറ്റുവും കൂടുതല്‍ സ്വദേശികള്‍ക്ക് ജോലി ലഭിച്ചത്. 

വിദേശികളുടെ ഒഴിച്ചുപോക്കും സ്വദേശിവത്കരണത്തിലെ നയം മാറ്റവും വനിതവത്കരണ തോത് വര്‍ധിപ്പിച്ചതുമാണ്​ തൊഴിൽ സാധ്യത വലിയ തോതിൽ വർധിക്കാൻ കാരണം. സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് സ്വദേശിവത്കരണത്തില്‍ വന്‍ പുരോഗതിയുണ്ടായത്. ഒരു ലക്ഷത്തിലധികം പേര്‍ക്ക് ഈ ത്രൈമാസത്തില്‍ ജോലി ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക്. എന്നാല്‍ ചില മാസങ്ങളില്‍ തൊഴില്‍ മേഖലയില്‍ നിന്ന് സ്വദേശികളുടെ ശക്തമായ കൊഴിഞ്ഞുപോക്കും രേഖപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - Job in KSA for natives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.