Posted On
date_range Updated On
date_range ജിമ്മി കാർട്ടറുടെ മരണം; സൽമാൻ രാജാവും കിരീടാവകാശിയും അനുശോചിച്ചു
റിയാദ്: മുൻ അമേരിക്കൻ പ്രസിഡൻറ് ജിമ്മി കാർട്ടറുടെ മരണത്തിൽ സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അനുശോചിച്ചു. ജിമ്മി കാർട്ടറുടെ മരണത്തിൽ അമേരിക്കൻ പ്രസിഡന്റിന് അനുശോചനം രേഖപ്പെടുത്തി സൽമാൻ രാജാവും കിരീടാവകാശിയും സന്ദേശങ്ങൾ അയച്ചു.
അമേരിക്കയുടെ മുൻ പ്രസിഡൻറ് ജിമ്മി കാർട്ടറുടെ മരണവാർത്ത അറിഞ്ഞെന്നും അമേരിക്കൻ പ്രസിഡന്റിനോടും മരിച്ചയാളുടെ കുടുംബത്തോടും അമേരിക്കൻ ജനതയോടും ഞങ്ങളുടെ അഗാധമായ അനുശോചനവും ആത്മാർഥമായ ദുഃഖവും അറിയിക്കുന്നതായും അനുശോചന സന്ദേശത്തിൽ സൽമാൻ രാജാവും കിരീടാവകാശിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.