ജിദ്ദയിൽ മഴ തുടരുന്നു

ജിദ്ദ: ജിദ്ദയിൽ മഴ തുടരുന്നു. ചൊവ്വാഴ്​ച രാത്രിയും ബുധനാഴ്​ചയും പട്ടണത്തി​​െൻറ വിവിധ ഭാഗങ്ങളിൽ ഇടവിട്ട്​ നേരിയ മഴയുണ്ടായി. പകൽ മുഴുവനും ആകാശംമൂടിക്കെട്ടിയ നിലയിലായിരുന്നു. വ്യാഴാഴ്​ച വരെ മഴ തുടരുമെന്ന മുന്നറിയിപ്പുള്ളതിനാൽ ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യമായ മുൻകരുതലെടുത്തു. വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ള സ്​ഥലങ്ങളിലും തുരങ്കങ്ങൾക്കടുത്തും​ മുനിസിപ്പാലിറ്റിക്ക്​ കീഴിൽ ജല പമ്പ്​ സെറ്റുകൾ സ്​ഥാപിച്ചിരുന്നു. റോഡുകളിൽ കെട്ടിനിന്ന വെള്ളം ടാങ്കർ ലോറികളിൽ നീക്കം ചെയ്​തു.

സിവിൽ ഡിഫൻസും ജാഗ്രതയിലായിരുന്നു. കനത്ത മഴയുണ്ടാകുകയാണെങ്കിൽ രക്ഷാപ്രവർത്തനാവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. മദീന, നജ്​റാൻ, അസീർ, ജീസാൻ, അൽബാഹ എന്നീ മേഖലകളിലുംചൊവ്വാഴ്​ച മഴയുണ്ടായി. മദീനയുടെ തെക്ക്​ ​ഭാഗങ്ങളിലായാണ്​ മഴ കൂടുതലായുണ്ടായത്​. അൽസലാം, അംബരിയ, അസീസിയ, ഹിജ്​റ, ഖുബാഅ്​ തുടങ്ങിയ ഡിസ്​ട്രിക്​റ്റുകളിൽ നല്ല മഴയാണ്​ ലഭിച്ചത്​. താഴ്​വരകളിൽ ഒഴുക്ക്​ ശക്​തമായി. മഹ്​ദ്​ ദഹബ്​ മേഖലയിൽ ഒഴുക്കിൽ കുടുങ്ങിയ ഏഴ്​ പേരെ സിവിൽ ഡിഫൻസ്​ രക്ഷപ്പെടുത്തിയതായി മദീന സിവിൽ ഡിഫൻസ്​ വക്​താവ്​ ​കേണൽ ഖാലിദ്​ അൽജുഹ്​നി പറഞ്ഞു.

Tags:    
News Summary - jidda rain-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.