ജിദ്ദ: വസ്ത്ര വിപണിയിലെ ലോകോത്തര ബ്രാൻഡ് ആയ ജിയോർഡാനോയുടെ പുതിയ സ്റ്റോർ ജിദ്ദ ചേംബർ വൈസ്ചെയർമാൻ മാസൻ ബാറ്റർജി, ജിയോർഡാനോ ചെയർമാൻ ഹാനി അബ്ദുൽ അസീസ് സാബ്, മിഡിൽ ഇൗസ്റ്റ് മാനേജിങ് ഡയറകടർ ഇൗശ്വർ ചുഗാനി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ചരിത്ര നഗരമായ ബലദിലെ അൽ മഹമൽ മാളിലാണ് ഏറ്റവും വലിയ ഷോറൂം.
നിരവധി പ്രമുഖരും ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിച്ചു. സൗദി അറേബ്യയിൽ ആറ് ലക്ഷം ഉപഭോക്താക്കൾ ജിയോർഡാനോക്ക് ഉണ്ടെന്ന് ഇൗശ്വർ ചുഗാനി അറിയിച്ചു. ഇൗ വർഷം അവസാനിക്കുന്നതിന് മുമ്പ് ഏഴ് സ്റ്റോറുകൾ കൂടി സൗദിയുടെ വിവിധ ഭാഗങ്ങളിൽ തുറക്കും. ചടങ്ങിൽ സൗദി ജനറൽ മാനേജർ അഹമദുല്ലാഹ്, റസിഡൻറ് ഡയറക്ടർ എം.എ.കെ ജീലാനി,ഖാലിദ് അൽ മഇന എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.