ജിദ്ദ: മെയ് 11 ന് ജിദ്ദയിലെ അൽ കുംമ്രയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച പാലക്കാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. പട്ടഞ്ചേരി ചെത്താണി സ്വദേശി പുത്തൻകുടി വിട്ടീൽ അപ്പുക്കുട്ടന്റെ (പൊന്നൻ-50) മൃതദേഹമാണ് നാട്ടിലെത്തിച്ചത്.
ഷിപ്പിംഗ് കമ്പനി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം കണ്ടയ്നർ വാഹനത്തിന് അടിയിൽ പെട്ടാണ് മരിച്ചത്. ജിദ്ദയിൽ നിന്നും മൃതദേഹം എമിറേറ്റ്സ് കാർഗോ വിമാനത്തിൽ ദുബായ് വഴി കൊച്ചിയിലെത്തിക്കുകയായിരുന്നു.
ബുധനാഴ്ച രാവിലെ എട്ടു മണിക്ക് പാലക്കാട് പട്ടംചേരി മോക്ഷ കവാടത്തിൽ സംസ്കരിച്ചു.
മാതാവ്: ചിന്ന, ഭാര്യ: പ്രീത, മക്കൾ: അഭിലാഷ്, അഭിനവ്, അനന്യ. മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഇദ്ദേഹത്തിന്റെ സ്പോൺസർക്കൊപ്പം അലി തേക്കുതോടും സന്തോഷ് പൊടിയനും നൗഷാദ് മമ്പാടും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.