?. ??????????? ????? ??????? ???????? ????????

മാവോയിസ്റ്റ് വേട്ട: സര്‍ക്കാരിനോട് ചോദിച്ചിട്ടല്ല പൊലീസ് വെടിവെച്ചത് - എ. വിജയരാഘവന്‍

ജിദ്ദ: കരുളായിയിലെ മാവോയിസ്റ്റുകള്‍ക്കെതിരെ പൊലീസ് വെടിവെച്ചത് സര്‍ക്കാരിനോട് ചോദിച്ചിട്ടല്ളെന്ന് മുന്‍ എം.പിയും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവുമായ എ. വിജയരാഘവന്‍. പെട്ടെന്നുണ്ടായ ഒരു ക്രമസമാധാന പ്രശ്നത്തില്‍ അടിയന്തിര നടപടിയെടുക്കുകയായിരുന്നു. ജനാധിപത്യ രീതിയില്‍ രാജ്യത്തെ നിയമങ്ങള്‍ അനുശാസിക്കുന്ന തരത്തിലല്ല മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം. കാടുകളിലിരുന്ന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. ഉത്തരേന്ത്യയിലെയും മറ്റും സാഹചര്യങ്ങളുമായി കേരളത്തിലെ പ്രശ്നങ്ങളെ താരതമ്യം നടത്താന്‍ പറ്റില്ല. പുറത്തുനിന്ന് വന്ന മാവോവാദികളാണ് ഇവിടെ പ്രശ്നം ഉണ്ടാക്കുന്നത്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ പൊലീസിനെ തള്ളിപ്പറഞ്ഞിട്ടില്ളെന്നും ‘ഗള്‍ഫ് മാധ്യമം’ ഓഫീസ് സന്ദര്‍ശിക്കവെ അദ്ദേഹം പറഞ്ഞു.
ദീര്‍ഘവീക്ഷണമില്ലാത്ത നടപടിയായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍െറ നോട്ട് നിരോധനം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ബാധിച്ച മറ്റൊരുസംഭവം ഇതുപോലെയില്ല. രാജ്യത്തെ സകലമേഖലകള്‍ക്കും ഇതിന്‍െറ ആഘാതം ഏറ്റുതുടങ്ങിയിരിക്കുന്നു. ഏകാധിപത്യപരമായ നീക്കങ്ങളാണ് സര്‍ക്കാരില്‍ നിന്ന് ഉണ്ടാകുന്നത്. എല്ലാവര്‍ക്കും പ്രാപ്യനായ ഒരാളാകണം പ്രധാനമന്ത്രി. പക്ഷേ, അകന്നുനില്‍ക്കാനാണ് നരേന്ദ്രമോദി താല്‍പര്യപ്പെടുന്നതെന്നും വിജയരാഘവന്‍ ചൂണ്ടിക്കാട്ടി. മികച്ച പ്രകടനമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ കാഴ്ചവെക്കുന്നത്. ആറുമാസം കൊണ്ടുതന്നെ സര്‍ക്കാരിന്‍െറ സാന്നിധ്യം പ്രകടമാക്കാന്‍ കഴിഞ്ഞു. അതിസമ്പന്നര്‍ക്ക് മാത്രം ഗുണം ഉണ്ടാക്കുന്ന ആഗോളവത്കരണ സംവിധാനത്തെ സാധാരണക്കാരനും വിഹിതം കിട്ടുന്ന രീതിയില്‍ ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
ജിദ്ദ നവോദയ മുഖ്യ രക്ഷാധികാരി വി.കെ റഊഫ്, പ്രസിഡന്‍റ് ഷിബു തിരുവനന്തപുരം, ഡോ. മുബാറക് സാനി, ഹാജ മുഹിനുദ്ദീന്‍ എന്നിവര്‍ വിജയരാഘവനൊപ്പമുണ്ടായിരുന്നു. ‘ഗള്‍ഫ് മാധ്യമം’ പ്രതിനിധികളായ മുഹമ്മദ് സുഹൈബ്, മൂസക്കുട്ടി വെട്ടിക്കാട്ടിരി, റോഷന്‍ മുഹമ്മദ്, പി.കെ സിറാജ് എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. 
Tags:    
News Summary - jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.