ജിദ്ദയിലെ കായിക കൂട്ടായ്മകള്‍  അത്ഭുതപ്പെടുത്തുന്നു –നികേഷ് കുമാര്‍

ജിദ്ദ: നാദക് ബ്ളൂ സ്്റ്റാര്‍ സോക്കര്‍ ഫെസ്റ്റ് അണ്ടര്‍ -17 ജേതാക്കളായ സ്പോര്‍ട്ടിങ് യുണൈറ്റഡ് വിജയാഘോഷം സംഘടിപ്പിച്ചു.  ഇംപാല ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടികളില്‍ പ്രമുഖ പത്ര പ്രവര്‍ത്തകന്‍ എം.വി നികേഷ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. ജിദ്ദയിലെ  കായിക കൂട്ടായ്മകള്‍   ചിട്ടയായ പ്രവര്‍ത്തനവും സംഘാടനവും കൊണ്ട് അത്ഭുതപ്പെടുത്തുന്നു എന്ന് അദ്ദേഹം പറഞ്ഞു. 
സിഫ് പ്രസിഡന്‍റ് ഹിഫ്സുറഹ്മാന്‍, ജനറല്‍ സെക്രട്ടറി നാസര്‍ ശാന്തപുരം, അബ്ദുല്‍ ഹഖ് കെ.ടി, ആശാ ബിജു, മുംതാസ് അബ്ദുറഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു. സ്പോര്‍ട്ടിങ് യുണൈറ്റഡ് ജനറല്‍ ക്യാപ്റ്റന്‍ ഹാതിം നസീറിന്‍െറ നേതൃത്വത്തില്‍ കളിക്കാര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു.  
സ്പോര്‍ട്ടിങ് ചെയര്‍മാന്‍ ഇസ്മായില്‍ കൊളക്കാടിനില്‍ നിന്നും ബ്ളൂ സ്റ്റാര്‍ ഭാരവാഹികളായ ഷഫീഖ് പട്ടാമ്പി, യഹ്യ , ഫിറോസ് നീലാമ്പ്ര എന്നിവര്‍ മെമെന്‍േറാ  ഏറ്റുവാങ്ങി. ചീഫ് പാട്രണ്‍ ടി.പി ശുഹൈബ്, പി.ആര്‍.ഒ അമീര്‍ ചെറുകോട്, ഫസലുല്‍ അലി, വി.പി സിയാസ് തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികള്‍ക്കുള്ള പ്രത്യേക പഠന സഹായി വിതരണം ബഷീര്‍ തൊട്ടിയന്‍ നിര്‍വഹിച്ചു. ആശാ ബിജു, മുംതാസ് അബ്്ദുറഹ്മാന്‍, അബ്ദുല്‍ ഹഖ്  കെ.ടി, സിദ്ധാര്‍ഥ് ഭാസ്കര്‍, രോഹിത് മോഹന്‍, ജെബിന്‍ ജാഫാര്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു. അഫ്ന നജീബ് സംവിധാനം ചെയ്ത ഗ്രൂപ് ഡാന്‍സും, ഒപ്പനയും അരങ്ങേറി. അദ്നാന്‍ അബ്്ദുല്‍ ഹഖ് ഖിറാഅത്ത്് നടത്തി. വൈസ് ചെയര്‍മാന്‍മാരായ  നസീര്‍ ഫറോക് , റഷീദ് മാളിയേക്കല്‍, ഷബീര്‍ അലി ലവ, ഇസ്ഹാഖ് പുഴക്കലകത്ത്, ട്രഷറര്‍ മുസ്തഫ ചാലില്‍, നജീബ് തിരുരങ്ങാടി,  ജലീല്‍ കളത്തിങ്ങല്‍  തുടങ്ങുയവര്‍ പരിപാടി നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി വി.വി അഷ്റഫ്  സ്വാഗതവും ഐ.ടി കോ ഓര്‍ഡിനേറ്റര്‍ റഫീഖ് കൊളക്കാടന്‍ നന്ദിയും പറഞ്ഞു.  

Tags:    
News Summary - jeddah sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.