ജിദ്ദ: ഇസ്ലാമിന് മുമ്പുള്ള കാലത്തേത് ഉൾപ്പെടെയുള്ള ആറു അത്യപൂർവ പുരാവസ്തുക്കൾ അധികൃതർക്ക് കൈമാറി. ഇവ കൈവശം ഉണ്ടായിരുന്ന അസീർ ബീശയിലുള്ള അലി സഅദ് അൽ ശഹ്റാനി എന്നയാളാണ് സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെറിറ്റേജിന് (എസ്.സി.ടി.എച്ച്) വിട്ടുനൽകിയത്. പുരാതന ലിപിയിൽ ഖുർആൻ ആലേഖനം ചെയ്ത ഒരു ശിലയുൾപ്പെടെ ഇയാളിൽ നിന്ന് ലഭിച്ചുവെന്ന് എസ്.സി.ടി.എച്ച് വക്താവ് മാജിദ് അൽശദീദ് പറഞ്ഞു. അപൂർവങ്ങളായ ദേശീയ പൈതൃക വസ്തുക്കൾ തിരിച്ചുപിടിക്കുന്നതിനുള്ള കാമ്പയിെൻറ ഭാഗമാണിതെന്നും അലി സഅദ് അൽ ശഹ്റാനിയുടെ മാതൃക എല്ലാവരും പിന്തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ ദൗത്യത്തിൽ വൻ സംഭാവന നൽകിയ ശഹ്റാനിയെ എസ്.സി.ടി.എച്ച് അസീർ ശാഖ ഡയറക്ടർ ജനറൽ മുഹമ്മദ് അൽഉംറാ അഭിനന്ദിച്ചു. ഇത്തരം വസ്തുക്കൾ തിരിച്ചെടുക്കുന്നതിന് വലിയ പ്രാധാന്യമാണ് കമീഷൻ നൽകുന്നത്. നവീന ശിലായുഗത്തിലെ അത്യപൂർവ സൗദി പുരാവസ്തു തിരിച്ചുനൽകിയതിന് പോർച്ചുഗൽ അംബാസഡർ മാനുവൽ കാർവാലോയെ കഴിഞ്ഞ ഡിസംബറിൽ കമീഷൻ ആദരിച്ചിരുന്നു. ഇങ്ങനെ ലഭിച്ച വസ്തുക്കളുടെ പ്രദർശനം കഴിഞ്ഞവർഷം റിയാദിൽ സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.