ജിദ്ദയിൽ വ്യാപക പൊടിക്കാറ്റ്​; കപ്പൽ ഗതാഗതത്തെ ബാധിച്ചു

ജിദ്ദ: ജിദ്ദയിലും പരിസര പ്രദേശങ്ങളിലും പൊടിക്കാറ്റ്​. ഇന്നലെ രാവിലെ 11 മണി​യോടെയാണ്​​ പൊടിക്കാറ്റ്​ അടിച്ചുവീശാൻ തുടങ്ങിയത്​. രാവിലെ പത്ത്​ മുതൽ വൈകുന്നേരം നാല്​ വരെ മേഖലയിൽ മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റുണ്ടാകുമെന്നും ദൂരക്കാഴ്​ച ഒരു കിലോമീറ്ററിൽ താഴെയായിരിക്കുമെന്നും കാലാവസ്​ഥ വിഭാഗവും സിവിൽ ഡിഫൻസും നേരത്തെ മുന്നറിയിപ്പ്​ നൽകിയിരുന്നു. ഇതേ തുടർന്ന്​ ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യമായ മുൻകരുത​െലടുത്തിരുന്നു. മേഖലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നലെ അവധി നൽകി. ആരോഗ്യ കാര്യാലയം ആശുപത്രികൾക്കും മെഡിക്കൽ കേന്ദ്രങ്ങൾക്കും ജാ​ഗ്രതാ നിർദേശവും കൊടുത്തിരുന്നു. ശക്​തമായ കാറ്റും ദൂരക്കാഴ്​ച കുറഞ്ഞതും ജിദ്ദ ഇസ്​ലാമിക്​ പോർട്ടിൽ കപ്പലുകളുടെ പോക്കുവരവിനെ ബാധിച്ചു. കാറ്റ്​ കനത്തതോടെ 11.30 ​ന്​  പോർട്ടിലെ പ്രവർത്തനങ്ങൾ നിർത്തിവെച്ചതായി പോർട്ട്​ മേധാവി അബ്​ദുല്ല അൽസംഇ പറഞ്ഞു. 

എന്നാൽ, വ്യോമഗതാഗതത്തെ പൊടിക്കാറ്റ്​ ബാധിച്ചില്ലെന്ന്​ ജിദ്ദ വിമാനത്താവള പബ്ലിക്​ റിലേഷൻ മീഡിയ വിഭാഗം മേധാവി തുർക്കി അൽദീബ്​ പറഞ്ഞു. 
വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലായിരുന്നു. യാത്രക്കാരുടെ സുരക്ഷക്ക്​ വേണ്ട മുൻകരുതലെടുത്തിരുന്നതായും അദ്ദേഹം പറഞ്ഞു. മക്ക, ബഹ്​റ, ദഹ്​ബാൻ, അസ്​ഫാൻ, തുവൽ, ശു​ൈഅബ എന്നിവടിങ്ങളിലും പൊടിക്കാറ്റുണ്ടായി. ചിലയിടങ്ങളിൽ ദൂരകാഴ്​ച 500 മീറ്ററിന്​ താഴെയെത്തിയതായി മക്ക ഗവർണറേറ്റ്​ ട്വിറ്ററിൽ വ്യക്​തമാക്കി. ജിദ്ദയിൽ പൊടിക്കാറ്റ്​ ഇന്നും തുടരുമെന്ന്​ കിങ്​ അബ്​ദുൽ അസീസ്​ യൂനിവേഴ്​സിറ്റി കാലാവസ്​ഥ ഗവേഷണ കേന്ദ്രം മേധാവി ഡോ. മൻസൂർ അൽമസ്​റൂഇ പറഞ്ഞു. ബുധനാഴ്​ചയോടെ മേഖലയുടെ മുഴുവൻ ഭാഗങ്ങളിലും നല്ല കാലാവസ്​ഥയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - jeddah-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.