ജിദ്ദ നവോദയ ഖാലിദ് ബിൻ വലീദ് യൂനിറ്റ് കൺവെൻഷൻ
അനസ് ബാവ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ നവോദയ യൂനിറ്റ് കൺവെൻഷനുകൾക്ക് തുടക്കമായി
ജിദ്ദ: നവോദയ ഖാലിദ് ബിൻ വലീദ് യൂനിറ്റ് കൺവെൻഷൻ ബുദ്ധദേവ് ഭട്ടാചാര്യ നഗറിൽ നവോദയ കേന്ദ്ര കമ്മിറ്റി സെക്രട്ടറി അനസ് ബാവ ഉദ്ഘാടനം ചെയ്തു. സുകുമാരൻ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി വിവേക് പഞ്ചമൻ പ്രവർത്തന റിപ്പോർട്ടും ഏരിയ സെക്രട്ടറി മുനീർ പാണ്ടിക്കാട് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ഹംസത്ത് പാണഞ്ചേരി അനുശോചന പ്രമേയവും ഷൗക്കത്ത് പരപ്പനങ്ങാടി രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.
ഏരിയ പ്രസിഡന്റ് ജിജോ അങ്കമാലി, വനിത കൺവീനർ നീനു വിവേക്, കേന്ദ്ര കമ്മിറ്റി അംഗം യൂസഫ് മേലാറ്റൂർ, ഏരിയ കുടുംബവേദി കൺവീനർ നിഷാദ് വർക്കി, ജീവകാരുണ്യ വേദി ജോ. കൺവീനർ നിസാമുദ്ദീൻ കൊല്ലം, കായികവേദി കൺവീനർ അഷ്റഫ് ആലങ്ങാടൻ, വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ ചക്കപ്പൻ, ജോ. സെക്രട്ടറി മനീഷ് തമ്പാൻ എന്നിവർ സംസാരിച്ചു. റഷീദ് മാങ്കായി സ്വാഗതവും നിസാർ കൊളപ്പുറം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.