ജിദ്ദ നവോദയ സോക്കർ ഫെസ്റ്റ് സെമി ഫൈനലിൽ വിജയിച്ച ഏഷ്യൻ ടൈംസ് ജിദ്ദ ഫ്രണ്ട്സ് ടീം
ജിദ്ദ: ജിദ്ദ നവോദയ ശറഫിയ ഏരിയാകമ്മിറ്റി സംഘടിപ്പിക്കുന്ന ‘സോക്കർ ഫെസ്റ്റ് 2K25’ ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനൽ വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഖാലിദ് ബിൻ വലീദ് ബ്ലാസ്റ്റേഴ്സ് സ്റ്റേഡിയത്തിൽ ആവേശകരമായി നടക്കുന്ന ടൂർണമെന്റിന്റെ സെമി ഫൈനൽ മത്സരങ്ങൾ കഴിഞ്ഞയാഴ്ച നടന്നു.
വെറ്ററൻസ് വിഭാഗത്തിൽ നടന്ന ആദ്യ സെമി ഫൈനലിൽ സോക്കർ എഫ്.സി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജെ.എസ്.സി ഷീറ ലാറ്റിൻ സീനിയേഴ്സിനെ പരാജയപ്പെടുത്തി. രണ്ടാം വെറ്ററൻസ് സെമിയിൽ ഏഷ്യൻ ടൈംസ് ജിദ്ദ ഫ്രണ്ട്സ്, വെറ്ററൻസ് ചാമ്സ് എഫ്.സിയെ നാലിനെതിരെ അഞ്ച് എന്ന സ്കോറിൽ ടൈബ്രേക്കറിൽ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു.സീനിയർ വിഭാഗത്തിലെ ആദ്യ സെമിഫൈനലിൽ സമ യുനൈറ്റഡ് ട്രെഡിങ് ഇത്തിഹാദ് എഫ്.സി എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അബീർ എക്സ്പ്രസ്സ് ക്ലിനിക്ക് എഫ്.സിയെ തോൽപ്പിച്ചു. രണ്ടാം സെമിയിൽ റീം എഫ്.സി യാംബു, സംസം എഫ്.സി അൽ മദീന റെസ്റ്റോറൻറിനെ രണ്ടിനെതിരെ മൂന്നിന് പരാജയപ്പെടുത്തി. മേയ് 23ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ വെറ്ററൻസ് വിഭാഗത്തിൽ സോക്കർ ഫ്രീക്സ് എഫ്.സി ഏഷ്യൻ ടൈംസ് ജിദ്ദ ഫ്രണ്ട്സിനെയും സീനിയർ വിഭാഗത്തിൽ സമ യുനൈറ്റഡ് ട്രെഡിങ് ഇത്തിഹാദ് എഫ്.സി റീം എഫ്.സി യാംബുവിനെയും നേരിടും.
സെമി ഫൈനൽ മത്സരത്തിൽ സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര, സുൽഫിക്കർ ഏഷ്യൻ ടൈംസ്, സൗഫർ റീം അൽ ഉല, ശംസാദ് സമ ട്രെഡിങ് കമ്പനി, ഷാമിൽ ജെന്റ്സ് ഈഗോ, ലത്തീഫ് എൻ കംഫോർട്ട്, അസ്ലം ബുസ്താൻ സൂപ്പർമാർക്കറ്റ്, നാസർ ജമാൽ, ഹിഫ്സുറഹ്മാൻ, ഫിറോസ് ചെറുകോട്, ഹബീബ് റഹ്മാൻ, സജാദ് അബീർ ഗ്രൂപ്പ്, മുസ്തഫ വിജയ് മസാല, ഷാഫി ഔറ ബ്യൂട്ടി ആൻഡ് ബ്രൈഡൽ ഹബ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.