ജിദ്ദ നവോദയ ശറഫിയ ഏരിയ അൽറയാൻ യൂനിറ്റ് മൻസൂർ അനുസ്മരണ പരിപാടിയിൽ പി.സി അയ്യൂബ് അനുസ്മരണ
പ്രഭാഷണം നടത്തുന്നു
ജിദ്ദ: ജീവകാരുണ്യ, കലാ, സാംസ്കാരിക രംഗത്ത് നാട്ടിലും ജിദ്ദയിലും സജീവ സാന്നിധ്യമായിരുന്ന മൻസൂർ കഴിഞ്ഞ വർഷം ജിദ്ദയിൽ അപകടത്തിൽപെട്ടുകയും പിന്നീട് നാട്ടിൽ മരണപ്പെടുകയും ചെയ്തു.
മൻസൂറിന്റെ ഒന്നാം ചരമ വാർഷികത്തിൽ ജിദ്ദ നവോദയ ശറഫിയ ഏരിയ അൽറയാൻ യൂനിറ്റ് അനുസ്മരണ യോഗം നടത്തി. ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റി ഓഫിസിൽ നടന്ന യോഗത്തിൽ ശറഫിയ ഏരിയ ജീവകാരുണ്യ കൺവീനർ പി.സി. അയൂബ്ബ് അനുസ്മരണ പ്രഭാഷണം നടത്തി.
ശറഫിയ ഏരിയ അൽറയാൻ യൂനിറ്റ് പ്രസിഡന്റ് റിയാസ് കാരപ്പറമ്പ് അധ്യക്ഷത വഹിച്ചു. ജിദ്ദ നവോദയ മുഖ്യരക്ഷധികാരി ഷിബു തിരുവനന്തപുരം, കേന്ദ്ര ട്രഷറർ സി.എം. അബ്ദുറഹ്മാൻ, ഏരിയ രക്ഷധികാരി ഫിറോസ് മുഴുപ്പിലങ്ങാട്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അമീൻ വേങ്ങൂർ, ഫൈസൽ കൊടശ്ശേരി, ലാലു വേങ്ങൂർ, ആസിഫ് കരുവാറ്റ, റഫീഖ് പത്തനാപുരം എന്നിവർ സംസാരിച്ചു. ഹക്കീം പാണ്ടിക്കാട് സ്വാഗതവും ഷറഫു കാളികാവ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.