??????? ????????? ???????????????????

അല്‍ബാഹ ഉറുമാമ്പഴ  ഉല്‍സവത്തിന് വന്‍തിരക്ക്

അല്‍ബാഹ: കഴിഞ്ഞ ദിവസം ആരംഭിച്ച അല്‍ബാഹ ഉറുമാമ്പഴ ഉല്‍സവം കാണാന്‍ ജനത്തിരക്ക്്.  പ്രദേശവാസികളും സഞ്ചാരികളും വന്‍തോതില്‍ മേളക്ക് എത്തുന്നതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. 180 ഓളം കര്‍ഷകര്‍ അണിനിരക്കുന്ന  ഉറുമാമ്പഴോല്‍സവത്തില്‍ 250 ഓളം കൃഷിയിടങ്ങളില്‍നിന്നുള്ള പഴങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. മേഖലയിലെ കര്‍ഷകര്‍ വര്‍ഷത്തില്‍ 13 ടണ്‍ ഉറുമാമ്പഴം ഉല്‍പ്പാദിപ്പിക്കുന്നുണ്ട് എന്നാണ് കണക്ക്.
പഴങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുകയും കര്‍ഷകര്‍ക്ക് കൂടുതല്‍ ഉല്‍പാദിപ്പിക്കാനുള്ള പ്രചോദനം നല്‍കുകയുമാണ് പ്രദര്‍ശനത്തിന്‍െറ മുഖ്യ ലക്ഷ്യം. ‘റുമാന്‍ അല്‍ബാഹ’  പ്രദര്‍ശനത്തിന്‍െറ ഭാഗമായി മറ്റ് കൃഷി ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും നടക്കുന്നുണ്ട്.
 കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച ബോധവല്‍ക്കരണ ക്ളാസുകളും ലഘുലേഖ വിതരണവും  പ്രദര്‍ശനത്തിന്‍െറ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 
Tags:    
News Summary - jeddah mambhazham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.