ജി​ദ്ദ കൊ​ടു​വ​ള്ളി മ​ണ്ഡ​ലം കെ.​എം.​സി.​സി ക​മ്മി​റ്റി ഒ​രു​ക്കി​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ഗാ​നം അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര
പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ജി​ദ്ദ കൊ​ടു​വ​ള്ളി കെ.​എം.​സി.​സി തെ​ര​ഞ്ഞെ​ടു​പ്പ്​ ഗാ​നം പു​റ​ത്തി​റ​ക്കി

ജി​ദ്ദ: കൊ​ടു​വ​ള്ളി മ​ണ്ഡ​ലം യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ഡോ. ​​എം.​കെ. മു​നീ​റി​‍െൻറ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണാ​ർ​ഥം ജി​ദ്ദ കൊ​ടു​വ​ള്ളി മ​ണ്ഡ​ലം കെ.​എം.​സി.​സി ക​മ്മി​റ്റി പ്ര​ചാ​ര​ണ ഗാ​നം പു​റ​ത്തി​റ​ക്കി. കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ഉ​സ്മാ​ൻ എ​ട​ത്തി​ലി​‍െൻറ ര​ച​ന​യി​ൽ ന​സീ​ബ് നി​ല​മ്പൂ​ർ ആ​ല​പി​ച്ച ഗാ​ന​ത്തി​ന്​ സം​ഗീ​തം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ഹ​നീ​ഫ മു​ടി​ക്കോ​ടാ​ണ്.

എം.​കെ. മു​നീ​റി​‍െൻറ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​‍െൻറ ഭാ​ഗ​മാ​യി മ​ണ്ഡ​ല​ത്തി​ലെ മു​ഖ്യ പ്ര​വാ​സി കൂ​ട്ടാ​യ്മ​യെ​ന്ന നി​ല​യി​ൽ കെ.​എം.​സി.​സി വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ച്ച​തെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ൻ​വ​ർ ആ​രാ​മ്പ്രം സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ൻ​റ്​ ഒ.​പി. അ​ബ്​​ദു​സ്സ​ലാം, ജി​ദ്ദ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ല​ത്തീ​ഫ് കാ​ള​രാ​ന്തി​രി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.