ജിദ്ദ കെ.എം.സി.സി കമ്മിറ്റി സംഘടിപ്പിച്ച എൻ. മുഹമ്മദ് അനുശോചന യോഗത്തിൽ അബൂബക്കർ അരിമ്പ്ര സംസാരിക്കുന്നു
ജിദ്ദ കെ.എം.സി.സി കമ്മിറ്റി എൻ. മുഹമ്മദ് അനുശോചന യോഗം സംഘടിപ്പിച്ചു
ജിദ്ദ: ദീർഘകാലം ജിദ്ദ കെ.എം.സി.സിയുടെ ജനറൽ സെക്രട്ടറിയും സ്ഥാപക നേതാവുമായിരുന്ന എൻ. മുഹമ്മദിന്റെ വിയോഗത്തിൽ ജിദ്ദ കെ.എം.സി.സി കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു.
കെ.എം.സി.സിയുടെ ആദ്യ രൂപമായ ചന്ദ്രിക റീഡേഴ്സ് ഫോറം പ്രവർത്തിച്ചിരുന്ന കാലത്തും അദ്ദേഹം ജിദ്ദയിൽ നേതൃരംഗത്തുണ്ടായിരുന്നു. മികച്ച സംഘാടകനും പ്രഭാഷകനുമായിരുന്ന ഇദ്ദേഹം ചൊവ്വാഴ്ച രാത്രിയാണ് നാട്ടിൽ മരിച്ചത്.
പ്രവാസലോകത്തെ ഇന്ന് കണ്ടുകൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിത്തുപാകിയവരിൽ പ്രമുഖനായിരുന്നു അദ്ദേഹം എന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. അനുശോചന യോഗത്തിൽ അബൂബക്കർ അരിമ്പ്ര അധ്യക്ഷത വഹിച്ചു. അഹമ്മദ് പാളയാട്ട്, ടി.എം.എ റഊഫ്, ഇസ്ഹാഖ് പൂണ്ടോളി, വി.പി അബ്ദുറഹ്മാൻ, ഇസ്മായിൽ മുണ്ടക്കുളം, സി.കെ റസാഖ് മാസ്റ്റർ, നാസർ മച്ചിങ്ങൽ, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, റസാഖ് അനക്കായി, ശംസുദ്ദീൻ പഴേത്ത്, ജാഫറലി പാലക്കോട്, ഇല്യാസ് കല്ലിങ്ങൽ, കൊല്ലി ഇബ്രാഹിം, നൗഷാദ് ചപ്പാരപ്പടവ്, റിയാസ് പൂക്കോട്ടൂർ, ലത്തീഫ് അരീക്കൻ, അബ്ബാസ് മുസ്ലിയാരങ്ങാടി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.