ഷാജഹാൻ മുസ്ലിയാരകത്ത് (പ്രസി.), തൻവീർ അബ്ദുള്ള (സെക്ര.), ലബീബ് കഞ്ഞിരാല (ട്രഷ.), ടി.സി. ഷംസീർ (ടീം മാനേജർ)
ജിദ്ദ ഫ്രണ്ട്സ് മമ്പാട് ക്ലബിന് പുതിയ നേതൃത്വം
ജിദ്ദ: ജിദ്ദ ഫ്രണ്ട്സ് മമ്പാട് ക്ലബ്ബ് ജനറൽ ബോഡി യോഗത്തിൽ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. രക്ഷാധികാരി നിസാം മമ്പാട് യോഗം ഉദ്ഘാടനം ചെയ്തു. തൻവീർ അബ്ദുള്ള അധ്യക്ഷത വഹിച്ചു. പി.പി. അബ്ദുസ്സലാം, സലീം എരഞ്ഞിക്കൽ, സുൽഫി പൈകാടൻ, ഷാജഹാൻ മുസ്ലിയാരകത്ത്, ഹാഫിസ്, ഷംസീർ, റാസിഖ്, ഹാരിസ് ബാബു, യാക്കൂബ് എന്നിവർ സംസാരിച്ചു. പുതിയ കാലയളവിലേക്കുള്ള കമ്മിറ്റി ഭാരവാഹികളുടെയും അംഗങ്ങളെയും പേരുകൾ സാജിദ് ബാബു കഞ്ഞിരാല പ്രഖ്യാപിച്ചു. ഈ പേരുകൾക്ക് യോഗം അംഗീകാരം നൽകി.
ചടങ്ങിൽ ജിദ്ദ ഫ്രണ്ട്സ് ക്ലബ് അംഗത്വ കാമ്പയിൻ ഉദ്ഘാടനം രക്ഷാധികാരി നിസാം മമ്പാട് പ്രസിഡന്റ് ഷാജഹാൻ മുസ്ലിയാരകത്തിന് അംഗത്വം നൽകി ഉദ്ഘാടനം ചെയ്തു. മുൻ കമ്മിറ്റിയംഗം പി.ടി ജംഷീദ് സ്വാഗതവും കോഓർഡിനേറ്റർ ലബീബ് കഞ്ഞിരാല നന്ദിയും പറഞ്ഞു. 22 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളിൽനിന്നും ഭാരവാഹികളായി തെരഞ്ഞെടുത്തവർ: ഷാജഹാൻ മുസ്ലിയാരകത്ത് (പ്രസി.), തൻവീർ അബ്ദുള്ള (സെക്ര.), ലബീബ് കഞ്ഞിരാല (ട്രഷ.), പി.പി. അബ്ദുസ്സലാം, സുൽഫി പൈക്കാടൻ (വൈ. പ്രസി.), ഹാഫിസ് ആരോളി, ടി. നിസാർ (ജോ. സെക്ര.), ടി.സി. ഷംസീർ (ടീം മാനേജർ), നക്കാഷ് (ജോ. ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.