ജിദ്ദ ഫോ​ര്‍മു​ല വ​ണ്‍ കാ​റോ​ട്ട മ​ത്സ​രം: സൗ​ജ​ന്യ ബ​സ് സ​ർ​വി​സ് ഒരുക്കി

ജി​ദ്ദ: ജി​ദ്ദ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യും സൗ​ദി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കാ​ർ​സ് ആ​ൻ​ഡ് മോ​ട്ടോ​ർ സൈ​ക്കി​ൾ​സി​ന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ ബ​സ് സ​ർ​വി​സ് ഒ​രു​ക്കി. ജി​ദ്ദ ട്രാ​ൻ​സ്‌​പോ​ർ​ട്ട് ക​മ്പ​നി​യാ​ണ് വെ​ള്ളി​യാ​ഴ്ച മു​ത​ൽ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ജി​ദ്ദ​യി​ൽ ന​ട​ക്കു​ന്ന ഫോ​ര്‍മു​ല വ​ണ്‍ കാ​റോ​ട്ട മ​ത്സ​രം കാ​ണാ​നെ​ത്തു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ ബ​സ് സ​ർ​വി​സ് ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് അ​റി​യി​ച്ച​ത്.

സൗ​ദി പ​ബ്ലി​ക് ട്രാ​ൻ​സ്‌​പോ​ർ​ട്ട് ക​മ്പ​നി​യു​ടെ (സാ​പ്റ്റി​കോ) മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രി​ക്കും സ​ർ​വി​സു​ക​ൾ. വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ​യ​റാഴ്ച വ​രെ ദി​വ​സം 12 മ​ണി​ക്കൂ​ര്‍ വീ​തം ഉ​ച്ച​ക്കു​ശേ​ഷം മൂ​ന്നു മു​ത​ല്‍ പു​ല​ർ​ച്ചെ മൂ​ന്നു മ​ണി വ​രെ സ​ർ​വി​സു​ക​ൾ ഉ​ണ്ടാ​വും.

പ്രി​ൻ​സ് സു​ൽ​ത്താ​ൻ സ്ട്രീ​റ്റി​ലൂ​ടെ അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ ദ​ഖി​ൽ സ്ട്രീ​റ്റി​ന്റെ അ​വ​സാ​നം വ​രെ ഓ​രോ 15 മി​നി​റ്റ് ഇ​ട​വി​ട്ടാ​യി​രി​ക്കും സ​ർ​വി​സു​ക​ൾ. ഈ ​പാ​ത​യി​ൽ ഒ​മ്പ​ത് ബ​സ് സ്റ്റോ​പ്പു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു.

Tags:    
News Summary - Jeddah Formula One Car Race: Free Bus Service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.