????? ??????????????? ??????? ?????? ???????????????? ?????????? ?????????????????????????? ????????? ??????? ???????????? ??????????????? ?????? ??????????????????

ഇ​ന്ത്യ​ൻ തീ​ർ​ഥാ​ട​ക​ർ​ക്കു​ മു​ൻ​വ​ർ​ഷ​ങ്ങ​േ​ള​ക്കാ​ൾ മി​ക​വു​റ്റ സേ​വ​നം

മ​ക്ക: ഇ​ന്ത്യ​ൻ ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​ർ​ക്ക്​ മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലേ​ക്കാ​ൾ മി​ക​വു​റ്റ സേ​വ​നം ല​ഭ്യ​മാ​ക്ക ാ​ൻ സാ​ധി​ക്കു​ന്ന​താ​യി കോ​ൺ​സ​ൽ ജ​ന​റ​ൽ മു​ഹ​മ്മ​ദ്​ നൂ​ർ റ​ഹ്​​മാ​ൻ ശൈ​ഖ്. എ​ല്ലാ നി​ല​യി​ലും ഒാ​ർ​മി​ക ്ക​പ്പെ​ടു​ന്ന​തും ച​രി​ത്ര​പ​ര​വു​മാ​ണ്​ 2019 ഹ​ജ്ജ്​ സീ​സ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ക്ക​ യി​ലെ അ​സീ​സി​യ​യി​ൽ ഇ​ന്ത്യ​ൻ ഹ​ജ്ജ്​ മി​ഷ​ൻ ആ​സ്​​ഥാ​ന​ത്ത്​ ന​ട​ത്തി​യ വാ​ർ​ത്ത​സ​േ​മ്മ​ള​ന​ത്തി​ൽ സം​ സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഹ​ജ്ജ്​ ക​മ്മി​റ്റി​ക്ക്​ കീ​ഴി​ൽ ഒ​രു ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ൻ ഹ ാ​ജി​മാ​ർ എ​ത്തി​ക്ക​ഴി​ഞ്ഞു. ഇ​ത്ത​വ​ണ സ്വ​കാ​ര്യ​ ​ഗ്രൂ​പ്​ വ​ഴി​യു​ൾ​പ്പെ​ടെ ര​ണ്ട്​ ല​ക്ഷ​ത്തോ​ളം ഹാ​ ജി​മാ​രാ​ണ്​ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ വ​രു​ന്ന​ത്. മി​ന-​അ​റ​ഫ-​ജം​റാ​ത്ത്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ ഇ​ത്ത​വ​ണ 74,000 ഹാ​ജി​മാ​ർ​ക്ക്​ സ​ഞ്ച​രി​ക്കാ​ൻ മ​ശാ​ഇ​ർ മെ​​ട്രോ ട്രെ​യി​ൻ സൗ​ക​ര്യം ല​ഭി​ക്കു​മെ​ന്ന് കോ​ൺ​സ​ൽ ജ​ന​റ​ൽ വ്യ​ക്​​ത​മാ​ക്കി. ബാ​ക്കി​യു​ള്ള​വ​ർ​ക്ക്​ ബ​സ്​ സൗ​ക​ര്യ​മാ​ണു​ണ്ടാ​വു​ക.
ക​ഴി​ഞ്ഞ വ​ർ​ഷം 68,000 പേ​ർ​ക്കാ​യി​രു​ന്നു ട്രെ​യി​ൻ സൗ​ക​ര്യം ല​ഭി​ച്ച​ത്. എ​ല്ലാ​വ​ർ​ക്കും മെ​ട്രോ ട്രെ​യി​ൻ സൗ​ക​ര്യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ്​ ഹ​ജ്ജ്​ മി​ഷ​​െൻറ ആ​വ​ശ്യം. മ​ക്ക​യി​ലും മ​ദീ​ന​യി​ലും മി​ക​ച്ച താ​മ​സ​കേ​​​ന്ദ്ര​ങ്ങ​ൾ ഹാ​ജി​മാ​ർ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഏ​ഴു​പേ​ർ​ക്ക്​ ഒ​രു ടോ​യ്​​ല​റ്റ്​ എ​ന്ന അ​നു​പാ​ത​ത്തി​ൽ സൗ​ക​ര്യ​മു​ണ്ട്.
22 പേ​ർ​ക്ക്​ ഒ​രു അ​ടു​ക്ക​ള വീ​ത​മു​ണ്ട്. ആ​വ​ശ്യ​മാ​യ ബ​ക്ക​റ്റ്, മ​ഗ്​ എ​ന്നി​വ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ല​ഗേ​ജ്​ നീ​ക്കം ഇ​ത്ത​വ​ണ വ​ള​രെ എ​ളു​പ്പ​ത്തി​ലാ​യി. ഒാ​രോ ഹാ​ജി​ക്കും ല​ഗേ​ജ്​ അ​വ​ര​വ​രു​ടെ താ​മ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ സാ​ധി​ക്കു​ന്നു​ണ്ട്. പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ടീ​മു​ണ്ട്. എ​ല്ലാ പ​രാ​തി​ക​ൾ​ക്കും ഉ​ട​ൻ പ​രി​ഹാ​രം കാ​ണാ​നാ​വു​ന്നു​ണ്ട്.
ക​ടു​ത്ത ചൂ​ട്​ ക​ണ​ക്കി​ലെ​ടു​ത്ത്​ 1,40,000 ഗു​ണ​നി​ല​വാ​ര​മു​ള്ള ത്രി​വ​ർ​ണ കു​ട​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. സീ​സ​ണി​ലെ ര​ണ്ട്​ ഫ്രൈ​ഡേ ഒാ​പ​റേ​ഷ​നു​ക​ളും വ​ള​രെ വി​ജ​യ​ക​ര​മാ​യി​രു​ന്നു. 200ഒാ​ളം ബ​സു​ക​ളാ​ണ്​ വെ​ള്ളി​യാ​ഴ്​​ച ഹാ​ജി​മാ​ർ​ക്കാ​യി അ​സീ​സി​യ​യി​ൽ​നി​ന്ന്​ ഹ​റ​മി​ലേ​ക്ക്​ തു​ട​ർ​ച്ച​യാ​യി സ​ർ​വി​സ്​ ന​ട​ത്തി​യ​ത്. 2018 മോ​ഡ​ൽ ബ​സു​ക​ളാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. ബ​സു​ക​ൾ​ക്ക്​ ഒ​രു ക്ഷാ​മ​വു​മി​ല്ല. ല​ക്ഷ​ക്ക​ണ​ക്കി​ന്​ ഹാ​ജി​മാ​ർ സം​ഗ​മി​ക്കു​ന്ന വെ​ള്ളി​യാ​ഴ്​​ച​ക​ളി​ൽ സ്വാ​ഭാ​വി​ക​മാ​യ പ്ര​യാ​സ​ങ്ങ​ൾ ഉ​ണ്ടാ​വു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ലെ എ​ല്ലാ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വ​രു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക്​ ഒ​രേ പ​രി​ഗ​ണ​ന​യും സൗ​ക​ര്യ​ങ്ങ​ളു​മാ​ണ്​ ല​ഭ്യ​മാ​ക്കു​ന്ന​ത്​ എ​ന്ന്​ കോ​ൺ​സ​ൽ ജ​ന​റ​ൽ അ​റി​യി​ച്ചു.
ഹ​ജ്ജ്​ മി​ഷ​ൻ ഒ​രു​ക്കി​യ ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ളി​ൽ 52,000 പേ​ർ ഇ​തി​ന​കം ചി​കി​ത്സ തേ​ടി. ഡോ​ക്​​ട​ർ​മാ​രും പാ​രാ​മെ​ഡി​ക്ക​ൽ സ്​​റ്റാ​ഫു​മു​ൾ​പ്പെ​ടെ മി​ക​ച്ച ടീം ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഹ​ജ്ജ്​ കോ​ൺ​സ​ൽ വൈ. ​സാ​ബി​റും സം​ബ​ന്ധി​ച്ചു.
Tags:    
News Summary - jeddah-fire-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.