ജിദ്ദ ദഅവാ കോഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ടേബ്ൾ ടോക്കിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ് സംസാരിക്കുന്നു
ജിദ്ദ: ജിദ്ദ ദഅവ കോഓഡിനേഷൻ കമ്മിറ്റി ടേബ്ൾ ടോക് സംഘടിപ്പിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ് മോഡറേറ്ററായി. പീസ് റേഡിയോ സി.ഇ.ഒ പ്രഫ. ഹാരിസ് ബിൻ സലീം ചർച്ചക്ക് തുടക്കം കുറിച്ചു.
ഇസ്ഹാഖ് പൂണ്ടോളി (കെ.എം.സി.സി), സക്കീർ ഹുസൈൻ (ഒ.ഐ.സി.സി), ഷിബു തിരുവനന്തപുരം (ജിദ്ദ നവോദയ), അബ്ദുൽ സത്താർ (ന്യൂ എയ്ജ്, ജിദ്ദ), സാദിഖലി തുവ്വൂർ (ജിദ്ദ മീഡിയ ഫോറം), എം.വി.എം. സലീം (എം.ഇ.എസ് ജിദ്ദ), സൽമാൻ ദാരിമി (ജിദ്ദ ഇസ്ലാമിക് സെന്റർ), സി.എച്ച്. ബഷീർ (തനിമ സാംസ്കാരിക വേദി), ഷമീർ സ്വലാഹി (ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ), സൈദുമുഹമ്മദ് അൽ ഖാസിമി കോട്ടയം (ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ), ഉമർ ഫാറൂഖ് (യൂത്ത് ഇന്ത്യ), അബ്ദുന്നാസർ (ആവാസ് ജിദ്ദ), ബഷീർ ചുള്ളിയൻ (പ്രവാസി വെൽഫെയർ), അഡ്വ. അഷ്റഫ് ആക്കോട് (എം.എസ്.എസ്) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ജെ.ഡി.സി.സി ഭാരവാഹികളായ സുനീർ പുളിക്കൽ, ഫൈസൽ വാഴക്കാട്, അബ്ദുൽ ഗഫൂർ പൂങ്ങാടൻ, അബ്ദുറഷീദ് ചേറൂർ, ഹുസൈൻ ജമാൽ ചുങ്കത്തറ, നബീൽ പാലപ്പറ്റ എന്നിവർ സംബന്ധിച്ചു. സെക്രട്ടറി മുഹമ്മദ് റഫീഖ് സുല്ലമി സ്വാഗതവും വൈസ് പ്രസിഡന്റ് ഇക്ബാൽ തൃക്കരിപ്പൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.