ജിദ്ദ: രാജ്യത്തിന്‍െറ സാംസ്കാരികവും വൈജ്ഞാനികവും നാഗരികവുമായ വളര്‍ച്ച തുറന്നുകാട്ടുന്നതാകും ജിദ്ദ അന്താരാഷ്ട്ര പുസ്തക മേളയെന്ന് സാംസ്കാരിക, വാര്‍ത്താ വിതരണ മന്ത്രി ഡോ. ആദില്‍ ബിന്‍ സൈദ് അല്‍തുറൈഫി. വ്യാഴാഴ്ച തുടങ്ങുന്ന മേളയുടെ ഭാഗമായി സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 25 വരെ നീളുന്ന മേളയില്‍ 27 രാജ്യങ്ങളില്‍ നിന്ന് 450 പ്രസാധകര്‍ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. മേളക്ക് ചുക്കാന്‍ പിടിക്കുന്ന മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍, ജിദ്ദ ഗവര്‍ണര്‍ അമീര്‍ മിശ്അല്‍ ബിന്‍ മാജിദ് എന്നിവര്‍ക്ക് മന്ത്രി നന്ദി രേഖപ്പെടുത്തി. പുസ്തകമേളക്കുള്ള ഒരുക്കങ്ങള്‍ ജിദ്ദ ഗവര്‍ണറും മേളയുടെ ഉന്നതാധികാര കമ്മിറ്റി അധ്യക്ഷനുമായ അമീര്‍ മിശ്അല്‍ ബിന്‍ മാജിദ് വീണ്ടും പരിശോധിച്ചു. നിരീക്ഷണത്തിനുള്ള സാങ്കേതിക സംവിധാനങ്ങളും മറ്റ് സൗകര്യങ്ങളും വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.