ജിദ്ദ വിമാനത്താവളത്തിൽ ഇൗദ്​ ആഘോഷം

ജിദ്ദ: യാത്രക്കാർക്ക്​ പെരുന്നാൾ ആഘോഷമൊരുക്കി ജിദ്ദ വിമാനത്താവളം. നോർത്ത്​, സൗത്ത്​ ടെർമിനൽ യാത്ര ഹാളിലാണ്​ പെരുന്നാളിനോട്​ അനുബന്ധിച്ച്​ പ്രത്യേക ആഘോഷ പരിപാടികൾ​ ജിദ്ദ കിങ്​ അബ്​ദുൽ അസീസ്​ അന്താരാഷ്​ട്ര വിമാനത്താവള ഒാഫീസ്​ ഒരുക്കിയത്​. അറേബ്യൻ ഖഹ്​വ, ചോക്ലേറ്റുകൾ, പൂക്കൾ തുടങ്ങിയവ  വിതരണം ചെയ്​താണ്​ യാത്രക്കാരെ വരവേറ്റതും യാത്രയയച്ചതും. പാട്ട്​ പാടി യാത്രക്കാർക്ക്​ ഇൗദാശംസകൾ നേരാൻ പ്രത്യേക ശബ്​ദ​ സംവിധാനവും സംഘങ്ങളെയും ഹാളിൽ ഒരുക്കിയിരുന്നു. 

Tags:    
News Summary - jeddah airport-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.