Posted On
date_range Updated On
date_range ഹൃദയാഘാതത്തെതുടർന്ന് ജിദ്ദ നാഷണൽ ആശുപത്രി ഡോക്ടർ മരിച്ചു
ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദ നാഷണൽ ആശുപത്രിയിലെ ഡോക്ടർ മരിച്ചു. തൃശൂർ കരിവണ്ണൂർ സ്വദേശി ഡോ. അബ്ദുൾ റഷീദ്(48) ആണ് മരിച്ചത്. 11 വർഷത്തോളമായി ജെ.എൻ.എച്ച് ആശുപത്രിയിൽ എമർജൻസി വിഭാഗം ഹെഡ്ഡായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
ബുധനാഴ്ച രാത്രി നെഞ്ചുവേദനയെത്തുടർന്ന് ഐ.സി.യുവിൽ പ്രവേശിപ്പിച്ചതായിരുന്നു. അതിനിടെ രോഗം മൂർച്ഛിക്കുകയും വ്യാഴാഴ്ച ഉച്ചയോടെ മരിക്കുകയുമായിരുന്നു. ജിദ്ദ അൽ മഖാസിദ് ഇന്റർനാഷണൽ സ്‌കൂളിൽ അധ്യാപികയായ ഷൈനി റഷീദ് ആണ് ഭാര്യ, മക്കൾ: അംറിൻ റഷീദ് (മെഡിസിൻ പഠനം പൂർത്തിയാക്കി), ആഷിഖ് (എഞ്ചിനീയറിങ് വിദ്യാർത്ഥി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.