ജിദ്ദ: ഇന്ത്യൻ സ്കൂൾ പാരൻറ്സ് ഫോറം (ഇസ്പാഫ്) രക്ഷിതാക്കൾക്ക് അവാർഡ് ദാനം സംഘടിപ്പിച്ചു. ജിദ്ദ നാഷനൽ ഹോസ്പിറ്റർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് ഉദ്ഘാടനം ചെയ്തു. സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ ജിദ്ദ ഇന്ത്യൻ സ്കൂളിൽനിന്ന് ഉന്നത മാർക്ക് വാങ്ങി വിജയിച്ച കുട്ടികളെയും അവരുടെ രക്ഷിതാക്കളെയുമാണ് അനുമോദിച്ചത്. 150 ഓളം കുട്ടികളും അവരുടെ രക്ഷിതാക്കളും ചടങ്ങിൽ പെങ്കടുത്തു. മാനേജിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് അസിഫ് ദാവൂദി, പ്രിൻസിപ്പൽ സെയ്ദ് മസൂദ് അഹമ്മദ്, ഹെഡ് മാസ്റ്റർ നൗഫൽ, നാരായണ അയ്യർ (സൗദി ഗസറ്റ്) , ഇസ്പാഫ് പ്രസിഡൻ്റ് നാസർ ചാവക്കാട്, ജന.സെക്രട്ടറി ഉസ്മാൻ പട്ടാമ്പി, കമ്മിറ്റി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.