ഇ​സ്പാ​ഫ് ജി​ദ്ദ​യി​ൽ സം​ഘ​ടി​പ്പി​ച്ച 'പാ​ര​ന്റ്സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്' വി​ത​ര​ണ ച​ട​ങ്ങി​ൽ​നി​ന്ന്.

ഇസ്പാഫ് 'പാരന്റ്സ് എക്സലൻസ് അവാർഡുകൾ' വിതരണം ചെയ്തു

ജിദ്ദ: ഇന്ത്യൻ സ്കൂൾ പാരന്റ്സ് ഫോറം ജിദ്ദ (ഇസ്പാഫ്) കുട്ടികളുടെ മാതാപിതാക്കൾക്കായി ഏർപ്പെടുത്തിയ 'പാരന്റ്സ് എക്സലൻസ് അവാർഡുകൾ' വിതരണം ചെയ്തു. മേയ്, ജൂൺ മാസങ്ങളിലായി നടന്ന 10, 12 ക്ലാസ് സി.ബി.എസ്‌.ഇ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെ രക്ഷിതാക്കളെ അവരുടെ ആത്മാർഥമായ പരിശ്രമത്തിനും വർഷങ്ങളായി മക്കൾക്ക് നൽകിവരുന്ന അകമഴിഞ്ഞ പിന്തുണക്കുമുള്ള അർഹതയുടെ അംഗീകാരമായിട്ടാണ് കാലങ്ങളായി ഇസ്പാഫ് ഇത്തരം അവാർഡ് ഏർപ്പെടുത്തിയിരുന്നത്.

പന്ത്രണ്ടാം ക്ലാസ് പൊതുപരീക്ഷയിൽ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽനിന്നുളള വിവിധ സ്ട്രീമുകളിലുള്ള ആദ്യ മൂന്നു സ്ഥാനക്കാരുടെയും (15 പേർ), 10-ാം ക്ലാസ് പരീക്ഷയിൽ 95 ശതമാനവും അതിനു മുകളിലും മാർക്ക് നേടിയ 18 കുട്ടികളുടെയും മാതാപിതാക്കളെയാണ് അവാർഡ് നൽകി ആദരിച്ചത്. ജിദ്ദ നാഷനൽ ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഡോ. അലി മുഹമ്മദലി ഉദ്‌ഘാടനം ചെയ്തു. മാതാപിതാക്കളെ അനുസരിക്കാനും അവരുടെ പ്രയത്നം എന്നും വിലമതിക്കാനും, മാതാപിതാക്കൾ ആയിരുന്നു നിങ്ങളുടെ കരുത്ത് എന്നും, അവരാണ് നിങ്ങളുടെ കൂടെ എന്നും ഉണ്ടായിരുന്നത് എന്നും അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു. ഇസ്പാഫ് പ്രസിഡന്റ് ഡോ. മുഹമ്മദ് ഫൈസൽ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്കൂൾ ഗേൾസ് സെക്ഷൻ വൈസ് പ്രിൻസിപ്പൽ ഫറാഹ് അവാർഡ് വിതരണം ചെയ്തു.

പന്ത്രണ്ടാം ക്ലാസിൽ നാലു സ്ട്രീമുകളിലായി 15 കുട്ടികളുടെ രക്ഷിതാക്കൾ അവാർഡിന് അർഹരായി. സയൻസ് സ്ട്രീമിൽ അനഉം നൈല ഇർഫാൻ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയപ്പോൾ രണ്ടാസ്ഥാനത്തിനും മൂന്നാംസ്ഥാനത്തിനും രണ്ടുവീതം കുട്ടികൾ അർഹരായി. കോമേഴ്‌സ് സ്ട്രീം ഗേൾസിൽ സദാഫ് ഫാത്തിമ ഒന്നാം സ്ഥാനം നേടുകയും രണ്ടും മൂന്നും സ്ഥാനത്തിന് ഓരോ കുട്ടികൾ വീതവും അർഹരായി. ഹ്യൂമാനിറ്റീസ് ഗേൾസ് വിഭാഗത്തിൽ ആവന്തിക അജയ്‌മേനോൻ ഒന്നാം സ്ഥാനത്തിന് അർഹത നേടിയപ്പോൾ രണ്ടും മൂന്നും സ്ഥാനത്തിന് ഓരോ കുട്ടികൾ വീതം അർഹരായി. കോമേഴ്‌സ് ബോയ്സ് വിഭാഗത്തിൽ സാദ് ഖലീൽ, റയാൻ സബാഗിർ ഹുസൈൻ എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി. രണ്ടും മൂന്നും സ്ഥാനത്തിന് ഓരോ കുട്ടികൾ വീതം അർഹരായി.

പത്താം ക്ലാസ് പരീക്ഷയിൽ 95 ശതമാനവും അതിനു മുകളിലും മാർക്ക് ലഭിച്ച 18 കുട്ടികളുടെ രക്ഷിതാക്കൾ അവാർഡിന് അർഹരായി. 98.4 ശതമാനം മാർക്ക് നേടി യെശഫീൻ ഫാത്തിമ ഒന്നാം സ്ഥാനം നേടി. 97.4 ശതമാനം മാർക്ക് നേടി സുഹ നൗഫൽ പുതിയവീട്ടിൽ രണ്ടാം സ്ഥാനവും 97 ശതമാനം മാർക്ക് നേടി ദനുശ്രി സുബ്രമണ്യൻ മൂന്നാസ്ഥാനവും നേടി.

പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മികവു കാണിച്ച കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള അവാർഡിന് 85 ശതമാനവും അതിനു മുകളിലും മാർക്ക് നേടുകയും അതോടൊപ്പം സ്പോർട്സ്, ആർട്സ് മേഖലയിൽ കഴിവ് തെളിയിക്കുകയും ചെയ്ത 19 കുട്ടികളുടെ മാതാപിതാക്കൾ അർഹരായി. കൂടാതെ, ഇസ്പാഫ് ഭാരവാഹികളുടെ മക്കളിൽ പത്തും പന്ത്രണ്ടും ക്ലാസുകളിൽ വിജയിച്ച കുട്ടികളുടെ രക്ഷിതാക്കൾക്ക് 'ഔട്‍സ്റ്റാൻഡിങ്' അവാർഡ് നൽകി ആദരിച്ചു.

ഡോ. സമീർ അത്തർ, സലിം മുല്ലവീട്ടിൽ, റബീഹ് പുളിക്കൽ, സക്കീർ ഹുസ്സൈൻ, എഞ്ചിനീയർ മുഹമ്മദ് ബൈജു, നാസർ ചാവക്കാട് തുടങ്ങിയവർ സംസാരിച്ചു. ഇസ്പാഫ് എക്സിക്യൂട്ടീവ് അംഗങ്ങളും അവാർഡ് വിതരണത്തിൽ പങ്കുചേർന്നു. പ്രോഗ്രാം കൺവീനർമാരായ പി.സി ശിഹാബ്, അൻവർ ഷജ, ബുഷൈർ, നജീബ് വെഞ്ഞാറമൂട് എന്നിവർ നേതൃത്വം നൽകി. ഡോ. അബ്ദുള്ള, ആൻഡ്രിയ ലിസ എന്നിവർ അവതാരകരായിരുന്നു. എൻജിനീയർ മുഹമ്മദ് കുഞ്ഞി സ്വാഗതവും അൻവർ ഷജ നന്ദിയും പറഞ്ഞു.അലീഫ ബൈജു, ഫെല്ല ഫാത്തിമ എന്നിവർ ഖുർആൻ പാരായണം നടത്തി.

Tags:    
News Summary - ISPAF distributed 'Parents Excellence Awards'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.