രാജ്യത്തെ ഇൻറർനെറ്റ്​ വേഗത വർധിപ്പിക്കും -അബ്​ദുല്ല ആമിർ

ജിദ്ദ: രാജ്യത്തെ ഇൻറർനെറ്റി​​​െൻറ വേഗത ഉയർത്താൻ സമയബന്ധിതമായ പദ്ധതികൾ നടപ്പാക്കിവരുന്നതായി ടെലിഫോൺ, വിവര സാ​േങ്കതിക മന്ത്രി എൻജിനീയർ അബ്​ദുല്ല ആമിർ അൽസവാഹ. ഇതിനായി പദ്ധതികൾ നേരത്തെ തയാറാക്കിയിട്ടുണ്ട്​. 2020 ഒാടെ രാജ്യത്തെ മുഴുവൻ മേഖലകളിലും ഉയർന്ന വേഗത​ ലഭ്യമാക്കുകയാണ്​ ലക്ഷ്യം​​. 2,70,000 വീടുകളിൽ ഇപ്പോൾ സേവനം ലഭ്യമാക്കിയിട്ടുണ്ട്​. ​കൂടുതൽ വീടുകളിലേക്ക്​ സേവനം ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്​. ദേശീയപരിവർത്തന പദ്ധതി 2020 ​ഉം വിഷൻ 2030 ഉം ലക്ഷ്യമിട്ട്​ വിവരസാ​േങ്കതിക വിദ്യ ഉയർന്ന നിലവാരത്തിലാക്കാനാണ്​ ഉദ്ദേശിക്കുന്നത്​. ഇതിനായുള്ള പ്രവർത്തനങ്ങളാണ്​ ഇപ്പോൾ നടന്നുവരുന്നത്​. രാജ്യത്തി​​​െൻറ വളർച്ചയിലും പുരോഗതിയിലും വിവര സാ​േങ്കതിക മേഖലക്ക്​ വലിയ പങ്കുണ്ടെന്നും മന്ത്രി പറഞ്ഞു.
 

Tags:    
News Summary - internet news- saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.