സൗദിയിലെ വിവിധ സിറ്റിഫ്ലവർ ശാഖകളിൽ നടന്ന നഴ്​സസ്​ ദിനാഘോഷ പരിപാടികൾ

ലോക നഴ്സസ് ദിനം: നഴ്സുമാർക്ക് ആദരമൊരുക്കി സൗദിയിലെ സിറ്റിഫ്ലവർ ശാഖകൾ

റിയാദ്: ലോക നഴ്സസ് ദിനത്തോടനുബന്ധിച്ച് സിറ്റിഫ്ലവർ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പി​െൻറ നേതൃത്വത്തിൽ സൗദി അറേബ്യയിലെ വിവിധ ശാഖകളിൽ വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. റിയാദ്, സകാക്ക, ബുറൈദ, ജുബൈൽ, നജ്‌റാൻ എന്നിവിടങ്ങളിലെ ശാഖകളിലാണ് ആരോഗ്യരംഗത്തെ കരുതലായ നഴ്സുമാരെ ആദരിക്കുന്നതിനായി പ്രത്യേക ചടങ്ങുകൾ നടന്നത്.

ബത്ഹ സിറ്റിഫ്ലവർ ഹൈപ്പർമാർക്കറ്റിൽ നടന്ന ആഘോഷങ്ങൾ അബ്​ദുൽ അസീസ് ചോലയ്​ക്കൽ (ഷിഫ അൽ ജസീറ പോളിക്ലിനിക്ക്​) ഉദ്ഘാടനം ചെയ്തു. സിറ്റിഫ്ലവർ മാർക്കറ്റിങ്​ മാനേജർ നൗഷാദ് ഏകോപനം നിർവഹിച്ച ചടങ്ങിൽ സ്​റ്റോർ മാനേജർമാരായ അനസ്, ശരത് എന്നിവർ സംബന്ധിച്ചു. സകാക്കയിൽ നടന്ന ചടങ്ങുകൾ ജോഫിൻ പോൾ, സുധീർ ഹംസ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുകയും സ്​റ്റോർ മാനേജർ ഹസ്കർ നഴ്സുമാരെ ആദരിക്കുകയും ചെയ്തു. 

ബുറൈദയിൽ ഖസീം യൂനിവേഴ്സിറ്റിയിലെ ഡോ. സുഹാജ് ഉദ്ഘാടനം നിർവഹിച്ചു. സ്​റ്റോർ മാനേജർ ഹൈദർ നഴ്സുമാർക്ക് ആദരമർപ്പിച്ചു. ജുബൈലിൽ ഡബ്ല്യു.എം.എഫ് ടീമുമായി ചേർന്ന് നടത്തിയ ആഘോഷം ഷിഫ അൽ ജുബൈൽ മെഡിക്കൽ ഗ്രൂപ്പ് മാർക്കറ്റിങ്​ മാനേജർ വില്യം വർക്കി ഉദ്ഘാടനം ചെയ്തു. ഹൈപ്പർമാർക്കറ്റ് മാനേജർ ഹനീഫ കമ്പായത്തിൽ പരിപാടികൾ നിയന്ത്രിച്ചു. ചടങ്ങിൽ ഡബ്ല്യു.എം.എഫ് പ്രവർത്തകർ നഴ്സുമാരെ ആദരിച്ചു. തുടർന്ന്​ സംഗീത പരിപാടി അരങ്ങേറി. നിക്കി ല പരിപാടിയുടെ അവതാരകയായി.

നജ്‌റാൻ സിറ്റിഫ്ലവർ ഹൈപ്പർമാർക്കറ്റിൽ മിനി ജോസഫ് (കെ.കെ.എച്ച്) ഉദ്ഘാടനം നിർവഹിച്ചു. സിറ്റിഫ്ലവർ ഹൈപ്പർ മാനേജർ ഷി​േൻറാ മോഹനൻ പരിപാടികൾക്ക് നേതൃത്വം നൽകി. സർവീസിൽ 20 വർഷം പൂർത്തിയാക്കിയ നഴ്സുമാരെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു. മെൽബി, സന്ധ്യ എന്നിവർ നജ്‌റാനിലെ പരിപാടികൾ നിയന്ത്രിച്ചു. 

 

Tags:    
News Summary - International Nurses Day: Cityflower branches in Saudi Arabia pay tribute to nurses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.