ജിദ്ദ: അന്താരാഷ്ട്ര മറൈൻ ദിനേത്താടനുബന്ധിച്ച് ജിദ്ദയിലും വിപുലമായ പരിപാടികൾ. പൊതുഗതാഗത വകുപ്പ്, ബോർഡർ ഗാർഡ് എന്നിവയുടെ മേൽനോട്ടത്തിലാണ് പരിപാടികൾ നടന്നത്. ദേശീയ ദിനാഘോഷവും അന്താരാഷ്ട്ര മറൈൻ ദിനവും ഒത്തുവന്നത് ആഘോഷ പരിപാടികൾക്ക് കൊഴുപ്പേകി. ഭരണാധികാരി സൽമാൻ രാജാവിെൻറയും കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാെൻറയും പടങ്ങളും ദേശീയ പതാകയും വഹിച്ച് ബോട്ടുകൾ, ഉല്ലാസ നൗകകൾ, മറൈൻ ടാങ്കുകൾ എന്നിവയുടെ കടൽഘോഷയാത്ര സംഘടിപ്പിച്ചു.
ഗതാഗത മന്ത്രി സുലൈമാൻ ബിൻ അബ്ദുല്ല അൽ ഹമദാൻ, പൊതുഗതാഗത അതോറിറ്റി അധ്യക്ഷൻ ഡോ.റുമൈഹ് ബിൻ മുഹമ്മദ് അൽറുമൈഹ്, പോർട്ട് അതോറിറ്റി ചെയർമാൻ ഡോ. നബീൽ ബിൻ മുഹമ്മദ്, ബോർഡർ ഗാർഡ് ഡയറക്ടർ ജനറൽ അവാദ് ബിൻ ഇൗദ് അൽബലവി എന്നിവർ സന്നിഹതരായിരുന്നു. രാജ്യത്തെ മറൈൻ പരിസ്ഥിതിയും സൗദി മറൈൻ വിഭാഗം നേടിയ പ്രധാന നേട്ടങ്ങളും പരിചയപ്പെടുത്തുന്ന പരിപാടികളും നടന്നു.
അന്താരാഷ്ട്ര മാറൈൻ ഒാർഗനൈസേഷെൻറയും അംഗങ്ങളുടെയും പങ്കാളിത്തം പരിപാടിക്കുണ്ടായിരുന്നു. മറൈൻ രംഗത്ത് അന്താരാഷ്ട്ര തലത്തിൽ ഉന്നത സ്ഥാനേത്തക്ക് കുതിക്കുന്ന രാജ്യമാണ് സൗദി. മറൈൻ മേഖലയിൽ നടപ്പാക്കിയ വികസനവും കടൽ അപകടങ്ങെളാഴിവാക്കാനും പരിസ്ഥിതി സംരക്ഷണത്തിനും നൽകിയ സംഭാവനകളും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.