റിയാദിലെ ഇസ്ലാമിക് മ്യൂസിയത്തിൽ അന്താരാഷ്ട്ര ഇസ്ലാമിക കാലാദിനത്തിെൻറ ഭാഗമായി സംഘടിപ്പിച്ച ഇസ്ലാമിക ആർട്ട് ബിനാലെയിൽ നിന്ന്
യാംബു: ഇസ്ലാമിക കലയുടെ അന്താരാഷ്ട്ര ദിനമായി യുനെസ്കോ നവംബർ 18 പ്രഖ്യാപിച്ചതോടെ വൈവിധ്യമാർന്ന സാംസ്കാരിക പൈതൃക പരിപാടികളുമായി സൗദി സാംസ്കാരിക മന്ത്രാലയം. 2019ലെ യുനെസ്കോ ജനറൽ കോൺഫറൻസിെൻറ 40ാമത് സെഷനിലാണ് ഇസ്ലാമിക കലയുടെ അന്താരാഷ്ട്ര ദിനം പ്രഖ്യാപിക്കപ്പെട്ടത്. ഇസ്ലാമിക കലയുടെ ഭൂതകാലവും സമകാലികവുമായ അറിവുകൾ പുതുതലമുറക്ക് പകർത്താനും മഹിതമായ ഇസ്ലാമിക കലയെ കുറിച്ചുള്ള അവബോധം സമൂഹത്തിന് പകർന്നുനൽകുക എന്നതുമാണ് ദിനാചരണ ലക്ഷ്യം.
സൗദി സാംസ്കാരിക മന്ത്രാലയം രാജ്യത്തിെൻറ വിവിധ മേഖലയിൽ ഇതോടനുബന്ധിച്ച് വേറിട്ട പരിപാടികൾ നടത്തിവരുകയാണ്. കഴിഞ്ഞ ദിവസം റിയാദിലെ ഇസ്ലാമിക് മ്യൂസിയത്തിൽ അന്താരാഷ്ട്ര ഇസ്ലാമിക കാലാദിനത്തിെൻറ ഭാഗമായി ആദ്യത്തെ ഇസ്ലാമിക ആർട്ട് ബിനാലെ സം ഘടിപ്പിച്ചു. ഇസ്ലാമിക് വേൾഡ് എജുക്കേഷനൽ, സയൻറിഫിക്, കൾച്ചറൽ ഓർഗനൈസേഷനുമായി സഹകരിച്ചായിരുന്നു മന്ത്രാലയം പരിപാടി ഒരുക്കിയിരുന്നത്.
ഇസ്ലാമിക കല മതപരമായ ഒരുകലയിൽ മാത്രം ഒതുങ്ങുന്നതല്ല, ചരിത്രത്തിൽ കടന്നുപോയ ഇസ്ലാമിക സമൂഹങ്ങളുടെ സമ്പന്നവും വൈവിധ്യപൂർണവുമായ സംസ്കാരിക തനിമകൂടി ഇതിൽ ഉൾപ്പെടുന്നു. 1,400 വർഷത്തിലേറെ നീളുന്ന കാലഘട്ടത്തിലൂടെ കടന്നുപോയ വേറിട്ട സാംസ്കാരിക അറബ് കലകൾ ഏറെ അമൂല്യമാണെന്നും മന്ത്രാലയം വിലയിരുത്തുന്നു.
വാസ്തുവിദ്യയിൽ വേറിട്ട കാഴ്ച്ചയൊരുക്കുന്ന ഇസ്ലാമിക കലാപ്രകടനങ്ങൾ, അറബി കാലിഗ്രഫി, പെയിൻറിങ്, ഗ്ലാസിലും സെറാമിക്സിലും വസ്ത്രങ്ങളിലും കൊത്തിവെക്കുന്ന നിരവധി കലാരീതികൾ ഏറെ ശ്രദ്ധേയമാണ്. 2021 അറബി ഭാഷയുടെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് കാലിഗ്രഫി ദിനമായി സൗദി ആചരിച്ചിരുന്നു. സാംസ്കാരിക മന്ത്രി ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ രാജകുമാരെൻറ നിർദേശപ്രകാരം ഇതുമായി ബന്ധപ്പെട്ട് രാജ്യത്തിെൻറ വിവിധ മേഖലകളിൽ വൈവിധ്യമാർന്ന പരിപാടികളും സംഘടിപ്പിച്ചിരുന്നു.
ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാമിെൻറ പിന്തുണയോടെ അറബിക് കാലിഗ്രഫിയും ഇസ്ലാമിക് അലങ്കാരവും പഠിപ്പിക്കുന്നതിനായി 'ദ കാലിഗ്രാഫർ പ്ലാറ്റ് ഫോം' എന്നപേരിൽ പോർട്ടൽ തന്നെ മന്ത്രാലയം ഇതിനകം ആരംഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര കലാകാരന്മാർക്ക് വിവിധ സാംസ്കാരിക കലാപ്രകടനങ്ങളിൽ ആതിഥേയത്വം നൽകാനും മന്ത്രാലയം ശ്രദ്ധിച്ചിരുന്നു. ഇതുവഴി സാംസ്കാരിക സൗഹൃദം സജീവമാക്കാനും ആളുകൾ തമ്മിലുള്ള സഹിഷ്ണുത വളർത്താനും വൈവിധ്യമാർന്ന പരിപാടികൾ വഴിവെച്ചതായും സാംസ്കാരിക മന്ത്രാലയം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.