ഇൻഫിനിക്സിന്‍റെ പുതിയ ഹോട്ട്​ 20 സ്മാർട്ട് ഫോൺ സൗദിയിൽ പുറത്തിറക്കി

റിയാദ്​: പ്രമുഖ ഇലക്ട്രോണിക്സ് കമ്പനിയായ ഇൻഫിനിക്സി​െൻറ പുതിയ 'ഹോട്ട്​ 20' സീരീസ് സ്മാർട്ട് ഫോണുകളുടെ വിവിധ മോഡലുകൾ സൗദി അറേബ്യയിൽ പുറത്തിറക്കി. ഹോട്ട്​ 20 ഐ, ഹോട്ട്​ 20, ഹോട്ട്​ 20, ഹോട്ട്​ 20 ഫൈവ്​ ജി എന്നീ ഫോണുകളാണ്​ സൗദി വിപണിയിലെത്തിച്ചിരിക്കുന്നത്​.

പുതിയ ഫോണുകൾ കൂടുതൽ ശക്തമായ പ്രോസസർ, ഉയർന്ന ഡിസ്​പ്ലേ റിഫ്രഷ്​മെൻറ്​, വലിയ ഡിസ്പ്ലേ, മികച്ചതും മിഴിവുറ്റതുമായ ഫോട്ടോഗ്രാഫി, സ്റ്റൈലിഷ് മോഡേൺ ഡിസൈൻ എന്നിവ ഉൾക്കൊള്ളുന്നതാണെന്ന്​ കമ്പനി അധികൃതർ വ്യക്തമാക്കി. റിയാദിലെ ഹോളിഡേ-ഇൻ ഹോട്ടലിലെ ഇസ്‌ദിഹാർ ഹാളിൽ സംഘടിപ്പിച്ച വിപുലമായ ചടങ്ങിലാണ്​ പുതിയ ഇൻഫിനിക്​സ്​ ഹോട്ട്​ 20 സീരീസ്​ മോഡലുകൾ സൗദി അറേബ്യയിൽ അവതരിപ്പിച്ചത്.

ഗെയിം കളിക്കുന്നവർക്ക് മികച്ച പ്രകടനാനുഭവം ലഭ്യമാകുംവിധം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ശക്തമായ 'മീഡിയടെക് ഹീലിയോ ജി-85 പ്രോസസറാണ്' ഹോട്ട്​ 20-ന് കരുത്ത് പകരുന്നത്. ഈ പ്രോസസറിൽ രണ്ട്​ ഗിഗാ ഹെട്​സിൽ പ്രവർത്തിക്കുന്ന ഡ്യുവൽ ആം കോർടെക്‌സ്-എ75 സി.പി.യു ആണ്​ ഉൾക്കൊള്ളിച്ചിരിക്കുന്നത്​. സങ്കീർണമായ വിവിധ പ്രവർത്തനങ്ങൾ മികച്ച നിലയിൽ നടത്താൻ മുൻ തലമുറ പ്രോസസറിനെക്കാൾ വളരെ ശക്തമാണിത്​.

റിയാദിൽ നടന്ന 'ഇൻഫിനിക്സി'ന്‍റെ ഏറ്റവും പുതിയ ഹോട്ട്​ 20 സീരീസ്​ സ്മാർട്ട് ഫോൺ പുറത്തിറക്കൽ ചടങ്ങ്​

ഹെവി-ഡ്യൂട്ടി ഗെയിമിങ്​, നാവിഗേഷൻ, ബ്രൗസിങ്​, ബിസിനസ്സ് ആവശ്യങ്ങൾ എന്നിവയുൾപ്പെടെ ദൈനംദിന വിവിധ ജീവിത സാഹചര്യങ്ങൾക്ക്​ അനുയോജ്യമായി ശക്തമായ പ്രകടനം കാഴ്​ചവെക്കുന്ന ഫോൺ ഉപയോക്താക്കൾക്ക് മതിയായ പ്രയോജനം ലഭിക്കുന്നതാണ്​. ഹോട്ട്​ 20 സീരീസ് സ്മാർട്ട് ഫോൺ പൂർണമായും മൊബൈൽ ഗെയിമിങ്ങിന് വേണ്ടി രൂപകൽപന ചെയ്തതാണ്. ഗെയിം കളിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സ്മാർട്ട്ഫോണാണ് ഇത്.

6.82 ഇൻഞ്ച് ഫ്ല്യൂഡ് ഗെയിമിങ് ഡിസിപ്ലേ, 90 കുതിരശക്തി വേഗത്തിലുള്ള റിഫ്രഷ് നിരക്ക്, ഉന്നത പ്രതികരണശേഷിയുള്ള 180 കുതിരശക്തിയിൽ ടച്ച് സൗകര്യം, സുഗമമായ ബ്രൗസിങ്, ദ്രുത ഗെയിമിങ് നിയന്ത്രണങ്ങൾ എന്നീ സവിശേഷതകളാണ് ഈ ഫോണിനുള്ളത്. അതുപോലെ ആഴത്തിലുള്ള അസാധാരണ ദൃശ്യാനുഭവം പ്രദാനം ചെയ്യുന്നതാണ് ഫോണിന്റെ ആകെ വലുപ്പത്തിന്റെ 90 ശതമാനം വരെ വലിപ്പമുള്ള സ്ക്രീൻ ഡിസ്‌പ്ലേ സംവിധാനം.


കൂടാതെ, ഹോട്ട്​ 20-ന് അൾട്രാ ടച്ച് മോഡ് കൂടിയുണ്ട്. ഇത് വേഗത്തിലുള്ള പ്രതികരണശേഷി ഫോണിന് നൽകുന്നു. ടച്ച് ചെയ്യുമ്പോൾ തന്നെ പ്രതികരണം ദൃശ്യമാകുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടി സംയോജിപ്പിച്ച സാ​ങ്കേതിക വിദ്യ ഉള്ളടങ്ങിയ ഫോൺ ഇരുട്ടിലും ശക്തമായ പകൽവെളിച്ചത്തിലും മികച്ചതും കൃത്യമായതുമായ പെർഫോർമൻസ് നൽകുന്നതാണ്.

ഡി.ടി.എസ് സ്റ്റീരിയോ സറൗണ്ട് സൗണ്ട് സംവിധാനം മികച്ച ശ്രാവ്യാനുഭവം പ്രദാനം ചെയ്യാൻ ഫോണിനെ സഹായിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വോയ്സ് അൽഗോരിതം സൂക്ഷ്മ ശബ്ദങ്ങളെ​ പോലും പിടിച്ചെടുക്കാനും അതനുസരിച്ച് പ്രവർത്തനം ക്രമീകരിക്കാനുമുള്ള സാ​ങ്കേതിക സംവിധാനം ഫോണിനുണ്ട്. അതിശയിപ്പിക്കുന്ന സ്മാർട്ട്ഫോൺ ഫോട്ടോഗ്രാഫിയാണ് ഫോണിന്റെ എടുത്തുപറയാവുന്ന മറ്റൊരു സുപ്രധാന സവിശേഷത. പുതിയ ഹോട്ട്​ 20-ൽ 50 മെഗാ പിക്​സൽ കാമറ യൂനിറ്റാണുള്ളത്. രാത്രിയിലും മികച്ചതും മിഴിവുമുള്ളതുമായ ഫോട്ടോ എടുക്കാൻ സഹായിക്കുന്നതും രാവും പകലും വിശദാംശങ്ങളുടെ അവിശ്വസനീയമായ തലങ്ങൾ പകർത്തുന്നതുമായ എഫ്​ 1.6 അപ്രേച്ചറോട് കൂടിയ സൂപർ നൈറ്റ്സ്കേപ് കാമറയാണ് വലിയ സവിശേഷത.


ഉപഭോക്താക്കളെ ശ്രദ്ധിക്കുകയും യുവ ഉപഭോക്താക്കളുടെ നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്ന ഉൽപ്പന്നങ്ങൾ പുറത്തിറക്കാനാണ്​ എല്ലായിപ്പോഴും ഇൻഫിനിക്​സ്​ ശ്രദ്ധിക്കാറുള്ളത്​. പുതുപുത്തൻ ഹോട്ട്​ 20-ൽ, ലിവിങ്​ ദി ഗെയിം കൂടുതൽ യാഥാർഥ്യമായി, എല്ലാ തലങ്ങളിലുമുള്ള അവരുടെ മെച്ചപ്പെടുത്തിയ ഗെയിമിങ്​ അനുഭവം യുവ ഉപയോക്താക്കൾക്ക് അവർ ആഗ്രഹിക്കുന്ന വിലയ്ക്ക് അവർക്ക് ആവശ്യമായ ശക്തിയും പ്രകടനവും നൽകുന്നു. പുതിയ ഹോട്ട്​ സീരീസിൽ 'ഫുൾ സ്പീഡ് കണക്റ്റിവിറ്റി എൻഹാൻസ്‌മെന്റ് ഗെയിമിംഗ് ടർബോ' സജ്ജീകരിച്ചതായും വാർത്താക്കുറിപ്പിൽ പറഞ്ഞു.

Tags:    
News Summary - Infinix new Hot 20 smartphone launched in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.