റിയാദ്: തണുപ്പ് കടുത്തതോടെ റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ തിങ്കളാഴ്ച മുത ൽ 16ാം തീയതി വരെ ഒരാഴ്ചത്തേക്ക് പ്രൈമറി സെക്ഷനിൽ അവധി നൽകി. എൽ.കെ.ജി മുതൽ അഞ്ചാം ക് ലാസ് വരെയാണ് പ്രിൻസിപ്പൽ ഡോ. ഷൗക്കത്ത് പർവേസ് അവധി പ്രഖ്യാപിച്ചത്. മറ്റു ക്ലാസുക ൾ സാധാരണപോലെ പ്രവർത്തിക്കും. റിയാദിലെതന്നെ സ്വകാര്യ സി.ബി.എസ്.ഇ, ഇൻറർനാഷനൽ സ്കൂളുകളും ഇൗ രീതിയിൽ അവധി നൽകിയിട്ടുണ്ട്. റിയാദിലും പരിസര പ്രദേശങ്ങളിലും രണ്ട്-മൂന്ന് ദിവസമായി കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്.
നട്ടുച്ചക്കുപോലും കൊടും ശൈത്യമാണ്. രാജ്യവ്യാപകമായിതന്നെ ശൈത്യം ശക്തമായ നിലയിൽ തുടരുകയാണ്. വരും ദിവസങ്ങളിലും തണുപ്പ് തുടരും എന്ന കരുതലിലാണ് ചെറിയ ക്ലാസുകളിലെ കുട്ടികൾക്ക് അവധി നൽകിയത്. രാജ്യത്തെ വിവിധ മേഖലകളിൽ താപനില മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്നിട്ടുണ്ട്. തബൂക്ക്, അൽജൗഫ്, ഹാഇൽ, മദീനയുടെ കിഴക്കൻ മേഖല എന്നിവിടങ്ങളിൽ മഞ്ഞുറയുന്ന തണുപ്പാണ്. മധ്യ, കിഴക്കൻ പ്രവിശ്യകളിൽ തണുത്ത കാറ്റ് അടിച്ചുവീശുന്നതിനാൽ താപനില ആറു ഡിഗ്രി വരെയാണ്.
ചെങ്കടലിൽ വടക്കുപടിഞ്ഞാറൻ കാറ്റിെൻറ വേഗം മണിക്കൂറിൽ 40 കിലോമീറ്റർ വരെയാണ് രേഖപ്പെടുത്തിയത്. നിലവിലെ കാലാവസ്ഥ അഞ്ചു ദിവസം തുടരുമെന്നും വിവിധ പ്രവിശ്യകളിൽ വ്യത്യസ്ത രീതികളിലാണിത് അനുഭവപ്പെടുകയെന്നും കാലാവസ്ഥ നിരീക്ഷകൻ അബ്ദുൽ അസീസ് അൽഹുസൈനി അറിയിച്ചു. ജിദ്ദയിലും രണ്ടു ദിവസമായി രാത്രിയിൽ കനത്ത തണുപ്പ് അനുഭവപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.