മക്ക: ഹജ്ജ് ഇന്ന് സമാപിക്കാനിരിക്കെ ഇന്ത്യന്‍ ഹാജിമാര്‍ മിനയോട് വിട പറഞ്ഞ് താമസ സ്ഥലങ്ങളില്‍ എത്തി. തിരക്കൊഴിവാക്കാൻ ഇന്ത്യന്‍ ഹാജിമാര്‍ പകുതി ഇന്നലെയും ബാക്കി ഹാജിമാര്‍ ഇന്നുമായി താമസ സ്ഥലങ്ങളിലേക്ക് പോകണമെന്ന് ഹജ്ജ് മന്ത്രാലയത്തിെൻറ നിര്‍ദേശ മുണ്ടായിരുന്നു. എന്നാല്‍ ഇന്നലെ ഉച്ചയോടു കുടിതനെ അവസാന കല്ലേറ് കര്‍മം പകുതിലധികം ഹാജിമാരും പൂര്‍ത്തീകരിച്ചു.
സ്വകാര്യ ഗ്രൂപ്പുകളില്‍ വന്ന ഹാജിമാരും ഇന്നലെ റൂമുകളില്‍ തിരിച്ചെത്തി. ഉച്ചമുതല്‍ തന്നെ സന്തോഷത്തോടെ തക്ബീര്‍ മുഴകി കൂട്ടംകൂട്ടമായി ഹാജിമാര്‍ താമസ സ്ഥത്തലത്തേക്ക് നടക്കാന്‍ തുടങ്ങിയിരുന്നു. ഹജ്ജിമാരെ താമസസ്ഥലത്തേക്ക് എത്തിക്കേണ്ട മുതവിഫിെൻറ ബസുകള്‍ വൈകുന്നേരം താമസിച്ചാണ് എത്തിയത്. അസീസിയയിലും ബിന്‍ ഹുമൈദിലും താമസിക്കുന്ന 1,11,000 ഹാജിമാർക്കും മിനയില്‍ നിന്നും മൂന്ന് കിലോ മീറ്റില്‍ ദൂരമാണുള്ളത്. ഇവരാണ് അധികവും കാല്‍ നടയായി താമസ സ്ഥലത്തേക്ക് തിരിച്ചത്. ബാക്കി ഹാജിമാരെ ഇന്ന് വൈകുന്നേരത്തോടെ മുതവിഫിെൻറ ബസിൽ താമസ സ്ഥലത്ത് എത്തിക്കും.
സെപ്റ്റംബര്‍ ആറിനാണ് ആദ്യ സംഘം ഇന്ത്യയിലേക്ക് മടങ്ങുത്. ജിദ്ദയില്‍നിന്നും രാവിലെ ആറിന് ഗോവയിലേക്കാണ് ആദ്യവിമാനം. ജിദ്ദ യില്‍ നിന്നുള്ള അവസാന വിമാനം ഈമാസം 26 നാണ്. മദീന സന്ദർശിക്കാത്ത ഹാജിമാരുടെ മദീന യാത്ര സെപ്റ്റംബര്‍ 10ന് ആരംഭിക്കും. സെപ്റ്റംബര്‍ 19നാണ് മദീനയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം. ഒക്ടോബര്‍ ആറിനു അവസാന ഹാജിയും ഇന്ത്യയില്‍ എത്തും. ഹാജിമാര്‍ക്കുള്ള സംസമിെൻറ അഞ്ചു ലിറ്റര്‍ പാക്കറ്റുകൾ ഇതിനകം 21 എംബാർക്കേഷൻ പോയൻറുകളിൽ എത്തിച്ചുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.