ഇന്ത്യൻ എംബസി ഹജ്ജ് കോൺസൽ വൈ. സാബിർ മക്ക മേഖല ആരോഗ്യകാര്യ ഡയറക്ടർ ജനറൽ ഡോ. വാഇൽ
ബിൻ ഹംസ മുതൈറുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
ജിദ്ദ: മക്ക മേഖല ആരോഗ്യകാര്യ ഡയറക്ടർ ജനറൽ ഡോ. വാഇൽ ബിൻ ഹംസ മുതൈറുമായി ഇന്ത്യൻ എംബസി ഹജ്ജ് കോൺസൽ വൈ. സാബിർ കൂടിക്കാഴ്ച നടത്തി. മക്ക ആരോഗ്യകാര്യ ജനറൽ ഡയറക്ടറേറ്റ് ഒാഫിസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
ഇന്ത്യൻ ഉംറ തീർഥാടകർക്ക് മെഡിക്കൽ സെൻററുകളിലും ആശുപത്രികളിലും നൽകിവരുന്ന വിവിധ മെഡിക്കൽ, ആരോഗ്യ സേവനങ്ങൾ ഇരുവരും ചർച്ച ചെയ്തു. രാജ്യത്തെ പൗരന്മാർക്കും സന്ദർശകർക്കും സൗദി അറേബ്യ ആരോഗ്യസേവനത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് മക്ക ആരോഗ്യകാര്യ ഡയറക്ടർ ജനറൽ പറഞ്ഞു. ആരോഗ്യ കാര്യാലയത്തിന് കീഴിലെ മക്ക ബ്രാഞ്ച് ഉംറ തീർഥാടകർക്കും സന്ദർശകർക്കും മികച്ച ആരോഗ്യ സേവനങ്ങളും ആരോഗ്യ പരിരക്ഷയും നൽകാൻ അതീവ താൽപര്യം കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.