ജിദ്ദ: സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിലുള്ള പ്രവാസികൾക്ക് ആവശ്യമായ കോൺസുലർ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിെൻറയും വി.എഫ്.എസ് ഗ്ലോബലിെൻറയും ഉദ്യോഗസ്ഥർ ജൂൺ മാസത്തിൽ നടത്തുന്ന സന്ദർശന തീയതികളും സ്ഥലങ്ങളും പ്രഖ്യാപിച്ചു. ആദ്യ സന്ദർശനം ജൂൺ അഞ്ചിന് യാംബുവിലാണ് ക്രമീകരിച്ചിരിക്കുന്നത്.
യാംബു ടൗണിലെ കൊമേഴ്‌സ്യൽ പോർട്ടിന് എതിർവശത്തുള്ള ‘ഹയാത്ത് റദ്‌വ’ ഹോട്ടലിൽ വെച്ചായിരിക്കും ഈ ക്യാമ്പ് നടക്കുക. തുടർന്ന് ജൂൺ 12-ന് മദീന വി.എഫ്.എസ് സെൻററിലും കോൺസുലേറ്റ് സംഘം സന്ദർശനം നടത്തും. ജൂൺ 20-ന് ജിസാൻ, അബഹ, തബൂക്ക് എന്നീ നഗരങ്ങളിലെ വി.എഫ്.എസ് സെൻററുകളിലും ഒരേസമയം സന്ദർശനം ഉണ്ടാകുമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു.
സന്ദർശനം നടക്കുന്ന ദിവസങ്ങളിൽ രാവിലെ 8.30 മുതൽ പ്രവാസികൾക്ക് കോൺസുലേറ്റ് ഉദ്യോഗസ്ഥരിൽ നിന്ന് നേരിട്ട് സേവനങ്ങൾ കൈപ്പറ്റാവുന്നതാണ്. വിവിധ ഔദ്യോഗിക രേഖകളുടെ അറ്റസ്റ്റേഷൻ (സാക്ഷ്യപ്പെടുത്തൽ), പാസ്‌പോർട്ട് പുതുക്കൽ തുടങ്ങിയ അടിയന്തര ആവശ്യങ്ങളുള്ള അതത് മേഖലകളിലെ ഇന്ത്യൻ പ്രവാസികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
സേവനങ്ങൾ ആവശ്യമുള്ളവർ സന്ദർശന തീയതിക്ക് തൊട്ടുമുമ്പുള്ള ഏഴ് ദിവസങ്ങൾക്കകം വി.എഫ്.എസ് ഗ്ലോബലിെൻറ ഔദ്യോഗിക ലിങ്ക് (https://services.vfsglobal.com/sau/en/ind/book-an-appointment) വഴി മുൻകൂട്ടി അപ്പോയിൻറ്മെൻറ് എടുക്കേണ്ടതാണ്.
‘ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യ മുൻഗണന’ എന്ന അടിസ്ഥാനത്തിലായിരിക്കും അപ്പോയിൻറ്മെൻറുകൾ അനുവദിക്കുക. മുൻകൂട്ടി അപ്പോയിൻറ്മെൻറ് എടുത്ത അപേക്ഷകരെ മാത്രമേ ക്യാമ്പിൽ പരിഗണിക്കുകയുള്ളൂവെന്നും, സൗദി അധികൃതർ നിർദ്ദേശിച്ചിട്ടുള്ള എല്ലാ നിയമപരമായ സുരക്ഷാ മാനദണ്ഡങ്ങളും പൂർണമായും പാലിച്ചുകൊണ്ട് മാത്രമേ സേവനങ്ങൾ പ്രയോജനപ്പെടുത്താവൂ എന്നും കോൺസുലേറ്റ് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.