10 വർഷത്തെ ദുരിതങ്ങൾക്ക് ശേഷം നാടണയുന്ന തമിഴ്നാട്സ്വദേശി ഇമ്രാൻ വിമാനത്താവളത്തിൽ കെ.എം.സി.സി
പ്രവർത്തകരോടൊപ്പം
ജിദ്ദ: ഒരു പതിറ്റാണ്ട് കാലമായി നിയമക്കുരുക്കിൽ കുടുങ്ങി നാട്ടിൽ പോകാൻ കഴിയാതെ പ്രയാസത്തിലായിരുന്ന തമിഴ്നാട് സ്വദേശി ഇമ്രാൻ ഒടുവിൽ കെ.എം.സി.സി പ്രവർത്തകരുടെ ശ്രമഫലത്താൽ നാടണഞ്ഞു.
ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും നിരവധി രോഗങ്ങളാൽ ബുദ്ധിമുട്ടി കഴിയുകയായിരുന്ന ഇദ്ദേഹത്തിന് കെ.എം.സി.സി ജിദ്ദ അൽസഫ ഏരിയ കമ്മിറ്റിയാണ് തുണയായത്. അദ്ദേഹത്തിന്റെ പേരിൽ ഉണ്ടായിരുന്ന ഒരു കേസിന്റെ നഷ്ടപരിഹാര തുകയായ 4,000 റിയാൽ അടച്ചു ശേഷം താമസരേഖയുടെ അവധി തെറ്റി കിടന്നിരുന്നതിനാൽ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് ഫൈനൽ എക്സിറ്റ് ലഭ്യമാക്കുകയും തിങ്കളാഴ്ച നാട്ടിലേക്ക് കയറ്റി അയക്കുകയും ചെയ്തു. ഒരു വർഷത്തോളമായി തനിക്ക് ഭക്ഷണം നൽകിവന്ന സഫ ഹോട്ടലിലെ സുമനസ്സുകൾ, താമസ സൗകര്യവും മരുന്നും മറ്റു സൗകര്യങ്ങളും നൽകി സഹായിച്ച കെ.എം.സി.സി പ്രവർത്തകർ എന്നിവരോടെല്ലാം ഇമ്രാൻ നന്ദിയും കടപ്പാടും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.