ഐ.സി.എഫ്-ആർ.എസ്.സി ഈദ് ഇശൽ നൈറ്റിൽ നിന്ന്
റിയാദ്: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്), രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ബദീഅ സെക്ടർ സുവൈദി യൂനിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ 'ഈദ് ഇശൽ നൈറ്റ്' സംഘടിപ്പിച്ചു. സഹ്റ ഇസ്തിറാഹയിൽ നടന്ന പരിപാടി ഐ.സി.എഫ് സെൻട്രൽ ദഅവ പ്രസിഡന്റ് അബ്ദുറഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു.
സെക്ടർ ഫിനാൻസ് സെക്രട്ടറി ഹുസൈൻ സഖാഫി അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകൾക്ക് ഇസ്മാഈൽ സഅദി, അനസ് അമാനി, അബ്ദുലത്തീഫ് മദനി, അഹമ്മദ് ശരീഫ് തളിപ്പറമ്പ് എന്നിവർ നേതൃത്വം നൽകി. അബ്ദുല്ല സഖാഫി ഓങ്ങല്ലൂർ ആത്മീയ സദസ്സിൽ സംസാരിച്ചു.
നിസാമുദ്ദീൻ പെരിന്തൽമണ്ണ, ആരിഫ് ചുഴലി എന്നിവർ ഇശൽ നൈറ്റിന് നേതൃത്വം നൽകി. അബ്ദു സലാം പുല്ലാളൂർ, അബ്ദുലത്തീഫ് പൂക്കിപ്പറമ്പ്, മുഹമ്മദലി മാളിയേക്കൽ, മുഹമ്മദ് ശരീഫ് തളിപ്പറമ്പ്, മുത്തലിബ് നെന്മാറ, ഇസ്മാഈൽ വേങ്ങര, അഷ്റഫ് ബദിയടുക്ക, ഷൗക്കത്ത് മേപ്പള്ളി, അബ്ദുൽ ഗനി തുടങ്ങിയവർ സംബന്ധിച്ചു. ഐ.സി.എഫ് യൂനിറ്റ് ദഅവ സെക്രട്ടറി പി.സി. മുഹമ്മദ് കുട്ടി മുസ്ലിയാർ ഒതുക്കുങ്ങൽ സ്വാഗതവും യൂനിറ്റ് സംഘടന സെക്രട്ടറി ലത്തീഫ് തളിപ്പറമ്പ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.