റിയാദ്: സി.ബി.എസ്.ഇ, കേരള ബോർഡ് 10-ാം ക്ലാസ്, പ്ലസ് ടു പൊതുപരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് മേഖല ഘടകം ഏർപ്പെടുത്തിയ ‘എഡ്ഗ്ലോ 2026’ എജുക്കേഷൻ എക്സലൻസ് അവാർഡുകളുടെ വിതരണം വെള്ളിയാഴ്ച നടക്കും. ബത്ഹയിലെ ഡി-പാലസ് ഓഡിറ്റോറിയത്തിൽ വൈകീട്ട് ഏഴ് മുതൽ ചടങ്ങിൽ വെച്ച്, ലഭിച്ച അപേക്ഷകളിൽ നിന്ന് അർഹരായ 69 വിദ്യാർത്ഥി-വിദ്യാർത്ഥിനികൾക്ക് പുരസ്കാരങ്ങൾ സമ്മാനിക്കും.
റിയാദിലെ വിദ്യാഭ്യാസ, സാമൂഹിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ഈ ചടങ്ങിൽ സംബന്ധിക്കും.സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ഈ വർഷത്തെ അവാർഡ് വിതരണ ചടങ്ങ് സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം, സൗദി ദേശീയ തലത്തിൽ ഉന്നത വിജയം നേടിയ ഒന്നും രണ്ടും സ്ഥാനക്കാർക്കായി ഐ.സി.എഫ് ഇൻറർനാഷനൽ കമ്മിറ്റി ഏർപ്പെടുത്തിയ ‘നൂറുൽ ഉലമ സ്പെഷ്യൽ എജ്യു അവാർഡി’ലേക്ക് റിയാദിൽ നിന്ന് അർഹരായ വിദ്യാർത്ഥികളുടെ എൻട്രികളും ചടങ്ങിൽ സമർപ്പിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.