ഇബ്രാഹിം ഖലീൽ അൽ ബുഖാരി തങ്ങൾക്ക് ഐ.സി.എഫ്, ആർ.എസ്.സി ഹജ്ജ് വളൻറിയർ കോർ സ്വീകരണം നൽകിയപ്പോൾ
ഇബ്രാഹിം ഖലീൽ അൽ ബുഖാരി തങ്ങൾക്കും ഡോ. അബ്ദുൽ ഹക്കീം അസ്ഹരിക്കും സ്വീകരണം
മക്ക: ഹജ്ജ് നിർവഹിക്കുന്നതിനായി കേരള മുസ്‍ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്രാഹിം ഖലീൽ അൽ ബുഖാരി തങ്ങളും സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡൻറ് ഡോ. അബ്ദുൽ ഹക്കീം അസ്ഹരിയും മക്കയിലെത്തി. ഷംവീൽ നൂറാനിയോടൊപ്പമെത്തിയ ഡോ. അബ്ദുൽ ഹക്കീം അസ്ഹരിക്ക് ഐ.സി.എഫ്, ആർ.എസ്.സി ഹജ്ജ് വളൻറിയർ കോർ പ്രവർത്തകരും മർകസ് മക്ക ഭാരവാഹികളും ചേർന്ന് സ്വീകരണം നൽകി. മസ്ജിദുൽ ഹറമിന് സമീപമുള്ള ക്ലോക്ക് ടവർ ബിൽഡിങ്ങിലെ ‘സിസ് മക്ക’ ഹോട്ടലിൽ നടന്ന പരിപാടിക്ക് ഹനീഫ് അമാനി, ഇസ്ഹാഖ് ഖാദിസിയ്യ, ജമാൽ കക്കാട്, മൊയ്‌ദീൻ കോട്ടോപാടം, ജാഹ്ഫർ കരേക്കാട്, ഫക്രുദ്ധീൻ ബാഖവി, ജുനൈദ് കൊണ്ടോട്ടി, അബ്ദുറഹ്മാൻ സഖാഫി, നബീൽ മലോരം എന്നിവർ നേതൃത്വം നൽകി.
ഇബ്രാഹിം ഖലീൽ അൽ ബുഖാരി തങ്ങൾ, മദീന സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് മക്കയിൽ എത്തിയത്. എസ്.വൈ.എസ് സംസ്ഥാന നേതാക്കളായ അബ്ദുസ്സലാം മുസ്‌ലിയാർ ദേവർഷോല, ഇബ്രാഹിം എന്നിവരും ഹജ്ജ് വളൻറിയർമാരും മഅദിൻ മക്ക ഭാരവാഹികളും ചേർന്ന് സ്വീകരണം നൽകി. അൽ സുബ്ഹി ഹോട്ടലിൽ നടന്ന പരിപാടിക്ക് ഹനീഫ് അമാനി, ശിഹാബ് കുറുകത്താണി, ജമാൽ കക്കാട്, ഇസ്ഹാഖ് ഖാദിസിയ്യ, അബ്ദുറഷീദ് അസ്ഹരി, അബൂബക്കർ കണ്ണൂർ, ഫഹദ് തൃശൂർ, റഷീദ് വേങ്ങര, സുഹൈൽ സഖാഫി, അൻസാർ താനാളൂർ, ഷെഫിൻ ആലപ്പുഴ, നസീർ കൊടുവള്ളി, ജുനൈദ് കൊണ്ടോട്ടി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.