അരാംകോ ഭീകരാക്രമണം: ആയുധം ഇറാന്‍റേതെന്ന് -സൗദി

ജിദ്ദ: സൗദി അരാംകോ ആക്രമണത്തിന് ഉപയോഗിച്ചത് ഇറാൻ നിർമിത ആയുധങ്ങളാണെന്ന് സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മാ ലിക്കി വ്യക്തമാക്കി. അന്വേഷണം പരോഗമിക്കുകയാണ്. ആയുധങ്ങൾ ഇറാൻ നിർമിതമാണ്. അത് എവിടുന്നാണ് തൊടുത്തത് എന്ന കാര ്യം അറിയാനുണ്ട്. അന്വേഷണം പൂർണമായാൽ പൊതു സമക്ഷം അറിയിക്കുമെന്നും സഖ്യസേന വക്താവ് പറഞ്ഞു. ഇറാനാണ് ആക്രമണത്തി ന് പിന്നിലെന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചതിന് പിന്നാലെയാണ് സൗദി സഖ്യസേന വക്താവി​​െൻറ പ്രതികരണം. ആക്രമണത്തിന് പിന്നിൽ ഇറാനാണെന്നും യു.എസ് സൈന്യം തിരിച്ചടിക്ക് തയാറാണെന്നും അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ട്വീറ്റ് ചെയ്തു. ഇൗ വിഷയത്തിൽ സൗദി അറേബ്യയുടെ നിലപാടറിയാൻ കാത്തിരിക്കയാണെന്നും ട്രംപ് പറഞ്ഞു.

യമനിലെ ഹൂതികൾ അവകാശവാദമുന്നയിച്ചിരുന്നെങ്കിലും ഇത്ര വലിയ ആക്രമണത്തിന് അവർക്ക് സാധിക്കില്ലെന്ന വിലയിരുത്തലാണ് സൗദിക്കുമുള്ളത്. ആക്രമണത്തി​​െൻറ പ്രഭവകേന്ദ്രം ഇറാഖോ, ഇറാനോ ആണെന്നാണ് വാർത്തകൾ. ഇറാഖ് ഇത് നിഷേധിച്ചിട്ടുണ്ട്. അതിനിടെ തിങ്കളാഴ്ച സൗദി ഉൗർജമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ അബ്ഖൈകിലെ അരാംകോ സംസ്കരണ ശാല സന്ദർശിച്ചു. അരാംകോ ചെയർമാൻ യാസർ അൽ റുമയ്യാനുമായി ചർച്ച നടത്തി.

സെപ്റ്റംബർ 14 ലെ അരാംകോ ഭീകരാക്രമണത്തെ തുടർന്ന് സൗദി അറേബ്യയിൽ എണ്ണ ഉൽപാദനം പകുതിയായി കുറഞ്ഞതോടെ ആഗോള വിപണിയിൽ വില കുത്തനെ കൂടി. കുവൈത്ത് യുദ്ധകാലത്തേതിന് സമാനമായ രീതിയിലാണ് വർധനവെന്നാണ് വിലയിരുത്തൽ. അസംസ്കൃത എണ്ണ വിലയിൽ 20 ശതമാനത്തി​​െൻറ വർധനവാണ് ഉണ്ടായത്. ബാരലിന് 70 േഡാളറിലേക്ക് കുതിച്ച വില 80 വരെ എത്തുമെന്നാണ് സൂചന. ഇൗ വില വർധനവ് ഞായറാഴ്ച തന്നെ പ്രവചിക്കപ്പെട്ടിരുന്നു. അതേ സമയം ഇന്ത്യയിലേക്കുള്ള എണ്ണവിതരണം തടസ്സപ്പെടില്ലെന്ന് അരാംകോയുടെ ഉന്നത വൃത്തങ്ങൾ വ്യക്തമാക്കിയതായി കേന്ദ്ര പൊട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചിട്ടുണ്ട്.

ശനിയാഴ്ചയാണ് സൗദിയിലെ എണ്ണ സംസ്കരണശാലക്കും എണ്ണപ്പാടത്തിനും നേരെ ഭീകരാക്രമണമുണ്ടായത്. തുടർന്നുണ്ടായ അഗ്നിബാധ നിയന്ത്രണവിധേയമാക്കാൻ സാധിച്ചെങ്കിലും പ്രവർത്തനം പൂർവ സ്ഥിതിയിലായിട്ടില്ല. ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്കരണ ശാലയാണ് സൗദിയിലെ അബ്ഖൈകിലേത്. പ്രതിദിനം ഏഴ് ദശലക്ഷം ക്രൂഡ് ഒായിൽ ഉപയോഗിക്കാൻ ശേഷിയുള്ള ശാലയാണിത്. ആക്രമണത്തിനിരയായ ഖുറൈസിലെ എണ്ണപ്പാടത്ത് 2000 കോടി എണ്ണ കരുതൽ ശേഖരമുണ്ട്.

ഡ്രോൺ ആക്രമണത്തിൽ വലിയ സ്ഫോടനമാണ് ഇൗ കേന്ദ്രങ്ങളിൽ ഉണ്ടായത് എന്നതിനാൽ അതിസൂക്ഷ്മമായ പരിശാധനയിലാണ് അരാംകോ. എല്ലാ അപകടസാധ്യതകളും ഒഴവാക്കി വേണം പ്രവർത്തനം പൂർവ സ്ഥിതിയിലാവാൻ. അതേ സമയം കരുതൽ ശേഖരത്തിൽ നിന്ന് എണ്ണയെടുത്ത് പ്രതിസന്ധി പരിഹരിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - How drone attacks on Saudi Aramco might blow up US-Iran tensions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.